ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

127 മറ്റൊരു ദൂതൻ-കൃതവർമ്മാവിനെ ഞാൻ കണ്ടു. പക്ഷേ അദ്ദേഹം 'എന്റെ ഗുരുനാഥനായ കർണ്ണന്റെ അടു ക്കൽ അംഗരാജ്യത്തു പോയി രണ്ടു കൊല്ലം പാർക്കണ മെന്നുണ്ട്. അതുകൊണ്ടു തിരിയേ വരണമെന്നു വ ലിയ നിർബ്ബന്ധമില്ലെങ്കിൽ ഈ വഴിയേതന്നെ പോ യിക്കോട്ടെ. ഞാൻ യാത്ര പുറപ്പെട്ടിട്ടു തിരിയേ പോരുന്നതു കഷ്ടമല്ലേ? അതുകൊണ്ടീ വിവരം ഭഗവാ നെ അറിയിച്ചു മറുപടി കിട്ടുന്നതുവരെ ഇവിടെത്ത ന്നെ ഞാൻ കാത്തുനില്ക്കാം' എന്നു പറഞ്ഞിരിക്കു ന്നു. ഇനി ഇവിടുത്തെ കല്പനപോലെ, ശ്രീകൃ - ഇഷ്ടംപോലെ ആയിക്കോട്ടെ. എന്നെ പേടിച്ചു പോയി എന്നു വരരുത് . ഈ കുറ്റത്തിൽ എനി ക്കൊരു മുഷിച്ചിലുമില്ല എന്നു പറഞ്ഞേക്കൂ. ദൂതൻ - കല്പനപോലെ (എന്നു പോയി) ശ്രീകൃ - (അക്രൂരനെ നോക്കീട്ട്) ആട്ടേ, സ്യമന്തകമെടുക്കുക; സഭ്യയർ നോക്കി- ക്കോട്ടേ, മനസ്സിനു പരം സുഖമായിടട്ടേ; ഒട്ടേറെയും ഗുണമെഴും തവ കയ്യിൽ വാണീ- ടട്ടേ മുറയ്ക്കിനിയുമീ മണി വേണ്ടെനിക്ക്. ആക്രൂ - (മണി എടുത്തു കാണിച്ചിട്ട്) ശതധന്വാവിഹ ചാടു - ന്നതു പൊഴുതെൻ മുമ്പിലിട്ടെറിഞ്ഞല്ലോ ധൃതിയൊടു പോയതു; പിന്നീ - ടിതു ഞാൻ സൂക്ഷിച്ചു; മറ്റല്ലേ.

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/171&oldid=225475" എന്ന താളിൽനിന്ന് ശേഖരിച്ചത്