ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_5_ പഠിക്കുകയും, വേണ്ടുന്ന പാണ്ഡിത്യമെല്ലാം സമ്പാദിക്കു കയും ചെയ്തിരുന്നു. തർക്കത്തിൽ മുക്താവലി വരെ പഠിച്ചതു കുഞ്ഞൻ തമ്പുരാനവർകളുടെ അടുക്കലായിരുന്നു. പിന്നെ വ്യൂല്പത്തിവാദംവരെ ഉപരിഗ്രന്ഥങ്ങൾ പഠിച്ചി ട്ടുള്ളതു, വലിയൊരു താർക്കികനായിരുന്ന ശംഗോപാചാരയ്യ രുടെ അടുക്കലാണ്. ജ്യോതിശ്ശാസ്ത്രത്തിൽ തമ്പുരാന്റെ പ്ര ധാനഗുരുഭൂതൻ കൊടുങ്ങല്ലൂർ വലിയകൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ടുതന്നെ. എന്നാൽ ഗണിതത്തിൽ പ ഞ്ചബോധം വരെ ക്രിയ ചെയ്യാറാക്കിയത് അവിടുത്തെ മുത്തശ്ശിയായിരുന്ന ഇളയതമ്പുരാനെന്ന കൊച്ചുതമ്പുരാട്ടി അവർകളായിരുന്നു. ഇങ്ങിനെ ഓരോ ശാസ്ത്രങ്ങളും അ താതിൽ പ്രത്യേകം പാണ്ഡിത്യവും പരിചയവുമുള്ള ഓരോ വിദ്വാന്മാരുടെ അടുക്കൽ പഠിച്ച് ഉപനയനം കാലമായപ്പോഴേക്കുതന്നെ തമ്പുരാൻ വേണ്ടത്തക്ക വൈദ്യ ഷ്യമൊക്കെ സമ്പാദിച്ചു കഴിഞ്ഞു.

         ഉപനയിച്ചിരുന്ന കാലത്തും അവിടയ്ക്കു അനദ്ധ്യായമു

ണ്ടായിരുന്നില്ല. ക്ഷത്രിയർക്കു വേണ്ടുന്ന വൈദികവിഷയ ങ്ങളെല്ലാം അന്നു നല്ലവണ്ണം പഠിക്കുകയും, യഥാവസരം ഓരോ ശാസ്ത്രങ്ങളിൽ പരിശ്രമിക്കുകയും ചെയ്തുകൊണ്ടി രുന്നു. ഇങ്ങിനെ സ്വതേയുള്ള ബുദ്ധിശക്തിയാലും, അ ശ്രാന്തപരിശ്രമംചെയ്തുവന്നതുകൊണ്ടും സമാവർത്തനം കാ ലമായപ്പോഴേക്കു തമ്പുരാൻ തിരുമനസ്സുകൊണ്ട് സർവ്വത ന്ത്രസ്വതന്ത്രനായിത്തീരുകയും ചെയ്തു. ഉപനയനത്തിനുശേഷം തമ്പുരാൻ തിരുമനസ്സുകൊ

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/17&oldid=225488" എന്ന താളിൽനിന്ന് ശേഖരിച്ചത്