ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
124 ബല-ഇതാ! നന്നെ അടുത്തു അവൻ. എന്നല്ലവൻ കുതിരയ്ക്കും കിതപ്പുതട്ടി യിന്നൽ പെട്ടു കുഴയുന്നിതു കാലുനാലും, നോക്കീട്ട്, എന്നേ! പതിച്ചിതു ഹയം; ജവമോടു ചാടി- യൂണിക്കുതിച്ചു ശതധന്വനുമോടിടുന്നു. ശ്രീകൃ-എന്നാൽ ഞാനോടിച്ചെന്ന് പിടിച്ചുകളയാമവ നെ (എന്ന് ഇറങ്ങിപോയി) ബല-അല്ലാ പിടിച്ചു ശതധന്വനെയൊന്നെതൃത്തു വല്ലാതെ കണ്ടിഹ കുടഞ്ഞ തൊഴിഞ്ഞു വീര- നില്ലാതെ കണ്ടു മുടിയിൽ പിടിപെട്ടു കണ്ണൻ, നില്ലാ മിടുക്കി തൊഴിവാക്കിടുവാനിവന്നും. ചക്രം കയ്യിലെടുത്തിഹ ചക്രാകാരം തിരിച്ചു ഗോവിന്ദൻ അക്രമിയാമിവനുടെ തല വിക്രമമോടും മുറിച്ചു വീഴ്ത്തുന്നു. (അനന്തരം ശതധന്വാവിന്റെ കബന്ധവും ശിരസ്സും കൊണ്ട് ശ്രീകൃഷ്ണൻ പ്രവേശിച്ചിട്ട്) ആവു ! ഇവനെക്കൊന്നു. ഇനി സ്യമന്തകം ഇ വന്റെ ദേഹത്തിൽ വല്ലേടത്തും ഉണ്ടോ എന്നു പരിശോധിക്കുകതന്നെ. (ബലഭദ്രനും താഴത്തിറങ്ങി. രണ്ടുപേരും പരിശോധിക്കുന്നു)