ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
122 സ്യമന്തകം
രാമ- ഇനി ശതധന്വാവിന്റെ കഥ നോക്കണ്ട. ഈ ഭക്ത
നായിട്ടുള്ള അക്രൂരനും കൃരുവമ്മാവും എന്തിനാണ്
ചാടിപുറപ്പെടുന്നത് ?
കൃഷ്ണ -സഖിത്വമുണ്ടാം ചിലനാൾ, ചിലപ്പോ...
ളകന്നു നിലം, പരമിപ്രകാരം
അഖണ്ഡമാം ചേഷ്ടകളോത്തുകണ്ടാൽ
സഖേ! മഹാന്മാർ മതമാരറിഞ്ഞു!
രാമ......ആട്ടെ, ഇപ്പോൾ ശതധന്വാവിൻറ കഥയെ
ന്താണ്?
കൃഷ്ണ .......അദ്ദേഹമിക്കഥയറിഞ്ഞു ഭയം കലന്നി-
ട്ടുദ്യോഗമോടു കൃതവമ്മ സമപമെത്തി
ഉദ്ദേശമോടി തറിയിച്ചു സഹായിയാവു
കിദുർഘടത്തിലിതി വേണ്ടപടിയിരന്നാൻ
രാമ..... എന്നിട്ടൊ?
അമത്തരാകുന്നിവരോടെ തൃപ്പാൻ
നമുക്കു വയ്യെന്നു തികച്ചു ചൊല്ലി
സമനാകും കൃതി നന്നി-
ക്രമത്തിൽ വിട്ടാൻ ശതധന്വനാരെ
പിന്നെ അയാൾ അക്രൂരന്റെ അടുക്കൽ ചെന്നു.
അപ്പോൾ അക്രൂരൻ,
വയ്യോ വയ്യെന്നണ്ണനും കണ്ണനും താൻ
കയ്യോടൊക്കും വിഷ്ണുവാണെന്നിരിക്കേ
കയ്യും കൂപ്പിക്കാക്കൽ വീഴാതെ, ശപ്പ-
ക്കയ്യന്മാരെ പോരിനായ് നേരിടുള്ളൂ.