ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
118 സ്യമന്തകം
കണ്ണനു ചേരുന്നവരി-
പെണ്ണുങ്ങൾ ഗുണങ്ങളൊക്കെയോക്കുമ്പോൾ
കണ്ണിനുമധികമെനിക്കീ-
വണ്ണം വന്നതു രസം, മനസ്സിന്നും.
സത്രം- എനിക്കുമീനിങ്ങളൊടിത്ര ചാച്ച-
ജനിക്കയാൽ പ്രീതി വളന്നിടുന്നു;
അനർഘകീ!ത്തൊ! വസുദേവ! ഹോ! ഞാ-
നിനിഗമിക്കട്ടെ; മുകുന്ദ! പോട്ടേ!
എല്ലാവരും അനുവദിക്കുന്നു. (സത്രാജിത്തു പോ
കുന്നു.)
ഉപാ....മംഗളതുര്യ നിനാദം
ഭംഗിയിലിപ്പോൾ പുറത്തു കേൾക്കുന്നു;
ഇങ്ങിനെ മേലാലനവധി
മംഗളമുണ്ടായരും മുകുന്ദന്നും.
(എന്ന് അനുഗ്രഹിച്ചു പോകുന്നു.)
ശ്രീകൃ-കൃപാകടാക്ഷാൽ തവ താത്! ഞാനീ-
വിപത്തിലും മംഗളമാർണു പോന്നു;
സ്വഭാവകാരുണ്യ മിവയ്ക്കുമെന്നും
ശുഭത്തോടമ്മേ! കലരേണമെന്മേൽ.
(എന്ന് എല്ലാവരും പോയി)
നാലാമങ്കം കഴിഞ്ഞു.