ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സത്യ- അവിടെ പിന്നെ ചിലരൊക്കയില്ലേ? ഞാനെ
ങ്ങിനെയാണങ്ങോട്ടു ചെല്ലുന്നതു?
സഖി.. -[പിടിച്ചു സത്രാജിത്തിന്റെ അടുക്കൊണ്ടു നി
ത്തുന്നു.]
സത്രം- സത്യ ഭാമയെ പിടിച്ചുകൊണ്ട്,
നമുക്കു പെട്ടീടിയെ കുറ്റമെല്ലാം
ക്ഷമിച്ചുകൊണ്ടീടുക കൊണ്ടൽ വൎണ്ണ!
സമസുപപത്തിനുമെന്റെ സൎവ്വ-
പാരാതെ തന്നിടുന്നേൻ നേരേ കൈക്കൊണ്ടു കൊണ്ടിടുക വേണം
ശ്രീ.-(പുഞ്ചിരിയിട്ടു കൊണ്ട് ) അതു വേണ്ട:
ആദിത്യഭക്തികലരുന്ന ഭവാനു നിത്യ-
മാദിത്യപൂജയതിനായിതിരുന്നിടട്ടേ;
വാദത്തെ വിട്ടു വടിവോടി നാമിതിന്റെ
മോദത്തോടൊത്ത ഫലമൊന്നു ലഭിച്ചുകൊള്ളാം.
സത്ര-എന്നാലങ്ങിനെയാവട്ടെ. തിരുമനസ്സുപോലെ.
ഇപ്പോഴും ഞാനൊരു തെറ്റുകാരനെപ്പോലെയിരിക്കുന്നു.
എന്റെ മനസ്സിനൊരു തൃപ്തിവരുന്നില്ല.
ശ്രീകൃ-എന്മണിയതൃപ്തിവേണ്ടാ;
പെൺമണിയാം സത്യഭാമയേ വാങ്ങി
നമ്മുടെ പരിഭവമെല്ലാം
നന്മയോടീഹതീന്നു; തൃപ്തികൊണ്ടാലും.