കഷ്ടം ഞാൻ മമ നാഥനായ രഘുനാ- ഥസതന്നിലിന്നീവിധം പൊട്ടുമ്മാറിടി കൂട്ടിനേ;നിതിനു മേ- ലെന്തൊന്നഹോ സാഹസം! ആട്ടേ, നിന്തിരുമേനിതന്റെ വരമാ- ണല്ലോ നമുക്കീ വിധം കാട്ടാൻ 'കാരണമായതെന്നു തിരുവു- ള്ളക്കേടൂ കൊള്ളില്ല മേ. നുനു എങ്കിലുമെൻപിഴ തീരാൻ പെൺകുലമണി പുത്രി ജാംബവതിയേ ഞാൻ നിങ്കലണക്കുന്നേൻ രവി- തങ്കലയാകും സ്യമന്തകത്തോടും.' എന്നു പറഞ്ഞ്, ഈ ജാംബവതിയേയും സ്യമന്ത കമണിയേയും ഭഗവാങ്കൽ സമപ്പിച്ചു. ഭഗവാൻ ശ്രീ കൃഷ്ണനും, ഇതു രണ്ടും വാങ്ങിച്ചു ജാംബവാനെ തൊട്ടുത ലോടി ക്ഷീണമൊക്കെ തീർത്തുവളരെ നല്ലതു വരും എ ന്നനുഗ്രഹിച്ച് ഇങ്ങോട്ടു പോരികയും ചെയ്തു. ഇതി ന്റെ ഇടയിലാണ് സൈന്യങ്ങൾ ഭഗവാനെ ണാതെ വ്യസനത്തോടുകൂടി ദ്വാരകയിൽ വന്ന് ഈ വർത്തമാനം അറിയിച്ചത് . അന്ന് ഉദ്ധവരുടെ ബുദ്ധി കൗശലം കൊണ്ടും വസുഃദേവാദികളുടെ ആസ്തിക്യം കൊണ്ടും ഈ ഭഗവതിസേവ അടിയന്തരം നടത്തി യിരുന്നു. ഇന്നലെ ഭഗവാൻ എഴുന്നെള്ളിയപ്പോൾ അതൊക്കെ കാലം കൂടി. ഗോ-ശാ- ആട്ടെ; ഇനിയൊരു കല്യാണഅടിയന്തരമുണ്ട ല്ലോ. അതിന്ന് എനിക്കും വല്ലതും വകയുണ്ടാ
താൾ:KKTL40.pdf/155
ദൃശ്യരൂപം