ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

109 ഗോ-ശാ- കാര്യം സാധിച്ചുവോ? ഭഗവാൻ തിരിയേ വ ന്നുവോ? അ-വാ-തിരിയേ വന്നു എന്നുതന്നെയല്ല പോയതുപോ ലെയല്ല വന്നതും. ഒരു കയ്യതിൽ മണിയോടും, മറുകയ്യിൽ മനോജ്ഞതരുണിമണിയോടും, വിരവൊടു സാക്ഷാൽ കണ്ണൻ- തിരുവടിയെഴുനെള്ളിയിന്നലെപ്പകലേ-നുർ ഗോ-ശാ-അദ്ദേഹത്തിന്നു ചെന്നേടത്തൊക്കെ ഓരോ പെണ്ണുങ്ങളേയും കിട്ടുമെന്നുണ്ടോ? ഓരോ അ-വാ-പെണ്ണെന്നുവെച്ചാൽ അസാരം ഒരു വിദ്യയുണ്ട്. ഗോ-ശാ-എന്താണ്? അ-വാ-ഒരു കുരങ്ങപ്പെണ്ണാണ്. ഗോ-ശാ-തരക്കേടില്ല. മൂപ്പർക്കെന്തു പെണ്ണായാലും വേ ണ്ടില്ല. ജാതിഭേദമില്ല; സൗന്ദര്യവും നോക്കേ ണ്ട; കിടച്ചതു കല്യാണം, അല്ലേ? അ-വാ-അങ്ങിനേ വെക്കേണ്ട. കുരങ്ങപ്പെണ്ണാണെങ്കി ലും വേണ്ടില്ല ബഹുസുന്ദരിയാണ്'. ഗോ-ശാ-ഏതു കുരങ്ങന്റെ മകളാണ്? എന്താണുപേര്? അ-വാ-ജാംബവാന്റെ മകളാണ്. "ജാംബവതി' എ ന്നാണ് പേര് . ഗോ-ശാ-എങ്ങിനെ സമ്പാദിച്ചു ഇതിനെ ഭഗവാൻ? അ-വാ-ആ മണി അന്വേഷിപ്പിനായി ഗുഹയിൽ ചെ ന്നപ്പോൾ ഒരു അതിസുന്ദരിയായ പെൺകുട്ടിയു

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/153&oldid=225523" എന്ന താളിൽനിന്ന് ശേഖരിച്ചത്