108 ഗോവിന്ദശാസ്ത്രികൾ-ഹേ! അനന്തവാദ്ധ്യാരേ! എന്തായി രുന്നു ഇവിടെ? അ-വാ-ഇവിടെ വലുതായൊരു ഭഗവതിസ്സേവ ഉണ്ടായി രുന്നു. ആയിരം വൈദികന്മാർ പുഷ്പാഞ്ജലി. ആയി രമെന്നുവെച്ചാൽ ആയിരത്തിൽ കുറയരുതെന്നേയു ള്ളു. വന്നാളുകൾക്കൊക്കെ ഉണ്ട്. എല്ലാവർക്കും എല്ലാ ജാതിക്കാർക്കും മൃഷ്ടാന്നമായിട്ടു സദ്യ. തനിക്കതൊ ന്നും കിട്ടിയില്ലല്ലൊ! കഷ്ടം തന്നെ. ഗോ-ശാ-പോയതു പോയി, പറഞ്ഞാ- ലായതു തിരിയേ വരുന്നതല്ലല്ലൊ; മായമകന്നൊരിതിന്നു- ണ്ടായൊരു മൂലം പറഞ്ഞു കേൾക്കേണം. നുമ്പ അ-വാ-അതു പറയാം. പ്രസേനനെ അന്വേഷിപ്പാൻ പോയിരുന്ന ശ്രീകൃഷ്ണൻ ഒരു ഗുഹയിൽ പോയിട്ടു തിരിയേ കാണാഞ്ഞതുകൊണ്ട് ഈ യദുരാജധാനി യിൽ അദ്ദേഹത്തെ കിട്ടാനായിട്ട് വലുതായി ഒരു ഭ ഗവതീസേവ ചെയ്തു എന്നേയുള്ളു. ഗോ-ശാ-എന്തോ! ഒരു വലുതായ അടിയന്തരമുണ്ടെന്നു കേട്ടാണ് പരിഭ്രമിച്ചിങ്ങോട്ടു പോന്നത്. അതു കഴിഞ്ഞുവോ? അ-വ--കാര്യം സാധിക്കുന്നതുവരേ ഭഗവതീസേവ ഉണ്ടാ യുള്ളൂ. അങ്ങിനെയല്ലേ ലോകസ്വഭാവം. ആപത്തു വരുമ്പോൾ ഈശ്വരവിചാരമുണ്ട്; ബ്രാഹ്മണഭ ക്തിയും ഉണ്ട്. അല്ലെങ്കിൽ എന്തീശ്വരൻ! എന്തു ബ്രാഹ്മണൻ!
താൾ:KKTL40.pdf/152
ദൃശ്യരൂപം