_3_ പ്രീതിക്കായി വളരെ പണം ചിലവുചെയ്തു. 'ത്രിസന്ധ' മുതലായ അനേകം സൽകർമ്മങ്ങളും ചെയ്തുകൊണ്ടിരുന്നു. അതിന്റെയെല്ലാം ഫലമായി, കുഞ്ഞിപ്പിള്ളത്തമ്പുരാൻ 29-ാം വയസ്സിൽ ഗർഭം ധരിക്കുകയും, 1040 കന്നി 4-ാംനൂ നമ്മുടെ ചരിത്രനായകൻ ജനിക്കുകയും ചെയ്തു. ഇങ്ങനെ ഭഗവതിയുടെ കടാക്ഷവും, മഹാബ്രാഹ്മണരുടെ അനുഗ്രഹവും നിമിത്തം ജനിച്ച പുരുഷൻ ഒരു കടാക്ഷവിദ്വാനോ, അനുഗ്രഹകവിയോ ആയിത്തീർന്നതിൽ അശേഷം അത്ഭുതമില്ലല്ലോ. നമ്മുടെ കഥാനായകൻ സാക്ഷാൽ പേർ 'രാമവർമ' എന്നായിരുന്നു. കുഞ്ഞിക്കുട്ടൻ എന്നുള്ളത് ഒരു ഓമനപ്പേരാണ്. ഇതുതന്നെ ലോപിച്ചിട്ടോ എന്തോ 'കുഞ്ഞൻ തമ്പുരാൻ' എന്നുകൂടി ഇവിടുത്തെ വിളിച്ചിരുന്നതയി കവിതയിലും മാറ്റം കാണുന്നുണ്ട്. ഏതായാലും സാഹിത്യലോകത്തിൽ ശാശ്വതമായിരിക്കുന്ന പേർ 'കുഞ്ഞിക്കുട്ടൻ തമ്പുരാൻ' എന്നുതന്നെയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. തമ്പുരാനു ബാല്യത്തിൽ പറയത്തക്ക കഷ്ടാരിഷ്ടങ്ങ ളൊന്നും ഉണ്ടായതായി കേട്ടിട്ടില്ല. അഞ്ചാം വയസ്സിൽ സാധാരണപോലെ ഇവിടുത്തെ എഴുത്തിനുവെച്ചു. കൂലഗുരുവായ വളപ്പിൽ ഉണ്ണി ആശാൻ തന്നെയാണ് അക്ഷരാഭ്യാസം നടത്തിയത് . വളരെക്കാലം മോഹിച്ചുണ്ടായ ഒരു ഉണ്ണിയാകയാൽ വിദ്യാഭ്യാസത്തിന്നുപോലും രാമവർമനെ കോവിലകത്തുനിന്നു പുറത്തേക്കയക്കാൻ അമ്മ.
താൾ:KKTL40.pdf/15
ദൃശ്യരൂപം