ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്മയുടെ പാരമ്പര്യം നോക്കിയാലും നമ്മുടെ കഥാനായകനു വലിയൊരു യോഗ്യത സിദ്ധിക്കാൻ തന്നെയാണ് അവകാശമുള്ളത് . അനവധി കാലമായി വൈദുഷ്യത്തിന്നും കവിത്വത്തിന്നും പ്രത്യേകം പ്രസിദ്ധപ്പെട്ടതാണല്ലൊ കൊടുങ്ങല്ലൂർ രാജവംശം. അവിടെ ജനിക്കുന്നവരെല്ലാം ഏറക്കുറെ പണ്ഡിതന്മാരും പ്രസിദ്ധന്മാരുമായിത്തീരുമെന്നുള്ളത് ഇന്നും കണ്ടുവരുന്ന ഒരു സംഗതിയാണ്. എത്രയും പ്രശസ്ത്രവും പ്രസിദ്ധവുമായ ഒരു രാജവംശത്തിലെ അസാമാന്യഗുണങ്ങളോടുകൂടിയ ഒരു വനിതാരത്നമാകുന്നു പിള്ളത്തമ്പുരാൻ. നമ്മുടെ കഥാനായകൻ അവിടുത്തെ സീമന്തപുത്രനാകയാൽ മാതൃപാരമ്പര്യത്തിലും ഇവിടയ്ക്കു വിശേഷിച്ചൊരു യോഗ്യതക്കവകാശമുണ്ടെന്നു സ്പഷ്ടമായല്ലൊ.

     കുഞ്ഞിപ്പിള്ളത്തമ്പുരാനെ ചെറുപ്പത്തിൽ തന്നെ നമ്പൂതിരിപ്പാടു 

ഭാര്യയായി സ്വീകരിച്ചു. എങ്കിലും വളരെ കാലത്തേക്ക് അവക്ക് ഒരു ഉണ്ണിയുണ്ടായിക്കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. അവിടുന്നു പ്രസവിക്കുമോ എന്നുകൂടി പലക്കും സംശയമായി. അങ്ങിനെ പ്രസവത്തിന്നുള്ള കാലം അതിക്രമിച്ചു തുടങ്ങിയതോടുകൂടി അമ്മത്തമ്പുരാൻ പരദേവതയായ കൊടുങ്ങല്ലൂർ ഭഗവതിയെ പ്രത്യേകം ഭക്തിവിശ്വാസത്തോടുകൂടി ഭജിക്കുകയും, വളരെ ചിലവുള്ള ഓരോ വഴിവാടുകൾ കഴിക്കുകയും ചെയ്തുതുടങ്ങി. ഈകൂട്ടത്തിൽ തന്നെ തിരുവഞ്ചിക്കുളം മുതലായ മറ്റു പല മഹാക്ഷേത്രങ്ങളിലും

പോയി ഭജിക്കുകയും, അനേകം വഴിവാടുകൾ കഴിക്കുകയും ചെയ്തിട്ടുണ്ട്. അതുകൂടാതെ ബ്രാഹ്മ
"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/14&oldid=225537" എന്ന താളിൽനിന്ന് ശേഖരിച്ചത്