92 സത്യസേനൻ - എങ്ങിനെയാണെന്നു നിശ്ചയിക്കാറായോ? ഇന്നു രാത്രിയായിപ്പോയി. ഇരുട്ടായതുകൊണ്ടു വേറെ ദിക്കിൽ താമസിച്ചു. നാളെ കാലത്തു വരുമെന്നു വിചാരിക്കരുതേ? സത്രാ - ശരിയാണത്; "അതിസ്നേഹം പാാപശങ്കീ' എന്ന ല്ലേ പ്രമാണം. അതുകൊണ്ട് അങ്ങിനെ വൈഷ മ്യംകൂടി ആലോചിച്ചു എന്നേയുള്ളു. താൻ ചെല്ലൂൂ. (സത്യസേനൻ പോയി) ഭാൎയ്യ - എനിക്കു പ്രസേനനെക്കാണാഞ്ഞിട്ടു മനസ്സിന്നൊരു സുഖമില്ല. ചേണുറ്റ തന്റെ സഖിസംഘമൊടൊത്തുകൂടി ക്കാണുന്ന കേളിയതിനായ് ചിലനാൾ ഗമിച്ചാൽ ക്ഷീണം പെടുന്ന തവ മേനി വരുന്നനേരം കാണുമ്പോൾ വത്സ! മമ സങ്കടമെന്തു ചൊൽവും. അങ്ങിനെ ഇരിക്കുമ്പോൾ ഈ കാട്ടിൽ പോയിരിക്കു ന്ന കഥ വിചാരിച്ചിട്ട് ഒരു സുഖം തോന്നാത്തതു കഷ്ടമല്ല. എനിക്കു പുത്രനായിട്ട് പ്രസേനനും, പുത്രിയായിട്ട് സത്യ ഭാമയും എന്നുതന്നെയാണ് വിചാരം. സത്രാ - എനിക്കതല്ലാ വിചാരം. ചിലരൊക്കയും ഈ മണി ക്കു ലക്ഷ്യം വെച്ചിട്ടുണ്ട്. സ്യമന്തകമണിയും കൊണ്ടാ ണ് ഉണ്ണി പ്രസേനൻ പോയിരിക്കുന്നത്. അവർ വ ല്ലതും പഠിച്ചിരിക്കുമോ എന്നാണ് എനിക്കു പേടി. ഭാൎയ്യ- ആരാണീ മണിക്കു ലക്ഷ്യം വെച്ചിരിക്കുന്നത്? സത്രാ-ഹേ! അതൊന്നും പറയാൻ പാടില്ല. കുറെ വലി
താൾ:KKTL40.pdf/136
ദൃശ്യരൂപം