ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭാഷാനാടകം ശ്രേയസ്സിന്നു വിരോധമായി വളരും ദുഷ്കീർത്തിയേയും പരം പായും ബുദ്ധിവിലാസശക്തിയതിനാൽ സല്കീർത്തിയാക്കി സ്വയം മായം വിട്ടു വിളങ്ങിടുന്നൊരു മഹാ നാകും മുകുന്ദൻ ജഗ ന്മായായുക്തനെനിക്കു നിത്യസുഖമു ണ്ടാക്കാൻ കടാക്ഷിക്കണം. അത്രതന്നെയല്ല, 'കൊച്ചുണ്ണിരാജ'നിടിലേ തിലകം വഹിച്ചു. മചശന്ന 'വെണ്മണിമഹാ'ഭരണം ധരിച്ചും, ഉൾച്ചിന്നു'മച്യുതവിലാസ'മൊടൊത്തെനിക്കും സ്വച്ഛന്ദയായ കവിതാംഗന കൈവരേണം. നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു. സൂത്ര-(നാലുപുറത്തും നോക്കീട്ട്) കുലവിദ്യയിൽ വൃത്തിയൊത്തു വിദ്വൽ കുലമുദ്യൽകുതുകം തിരക്കുകൂട്ടി കുലശേഖരനായകോത്സവേ മൽ... കുലവിദ്യയ്ക്കു കൊതിച്ചിരുന്നിടുന്നു.