viii കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ, കോയിപ്പിള്ളിൽ പ രമേശ്വരക്കുറുപ്പ് അവർകൾ, വെണ്മണി കുഞ്ഞുണ്ണിനമ്പൂ തിരിപ്പാടവർകൾ, തോരണ പരമേശ്വരമേനോനവർകൾ മുതലായ മാറ പല മാന്യന്മാൎക്കും ഞാൻ പ്രത്യേകം കടപ്പെട്ടിട്ടുണ്ടെന്നുകൂടി ഇവിടെ കൃതജ്ഞതാപൂർവം സ മ്മതിക്കേണ്ടിയിരിക്കുന്നു. ഈ പുസ്തകാവലിയുടെ പ്രസിദ്ധീകരണത്തിൽ എ നിക്കു പ്രത്യേകം ചില സഹായങ്ങൾ ചെയ്തുതന്നിട്ടുള്ള തിന്ന്, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ ഭായ്യാ സഹോദരനായ കെ. സി. തിരുവീരരായൻ രാജാ ബി. എ. അവർകൾക്കും, കഴിഞ്ഞുപോയ മഹാന്റെ പുത്രനും അ വിടുത്തെ വിശിഷ്ടഗുണങ്ങൾക്ക് പ്രത്യേകാവകാശിയെന്നു ഇപ്പോൾതന്നെ പ്രത്യക്ഷപ്പെടുത്തിവരുന്ന ഒരു വിദ്യാത്ഥി യും ആയ കെ. സി. ഏട്ടൻ തമ്പുരാൻ അവർകൾക്കും, വിശേഷിച്ച് ഈ പ്രസിദ്ധീകരണത്തിന്നു സദയം അനുവാദം തന്ന കൊടുങ്ങല്ലൂർ കുഞ്ഞുണ്ണിത്തമ്പുരാൻ തിരുമനസ്സിലേക്കും ഞാൻ എന്നെന്നും കൃതജ്ഞനാണെന്നുകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു.
കോട്ടയ്ക്ക്ൽ പി. വി. കൃഷ്ണവാരിയർ. 97 കക്കിടകം 30നു