ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എഴുത്തുകൾ 57
തുടങ്ങണം കാര്യം,മതങ്ങിടയ്ക്കു മുടങ്ങിയാലന്നു മുടങ്ങിടട്ടെ; നടുങ്ങിടാതായതിലേതുമേ പിൻ മടങ്ങിടാഞ്ഞാലൊരുനാൾ ജയിക്കും. 7
പരിശോധന ചെയ്യുവാൻ ഭവാനോ - ടുരു ശോഭജാല! ചൊന്നതോർത്തൊരുത്തൻ പരിഹാസമിതെന്നു ചൊല്ലുമെന്നായ് പുരുഹാസപ്രിയ! സമ്മതിച്ചു തെറ്റീ. 8
നമ്പർ 7
കൊടുങ്ങല്ലൂർ 13-1-66
വെടിപ്പാടാണമഹാസുരന്റെ പടിപ്പുരക്കാവലിൽ മേൽവിചാരം നടത്തിയോരാ മലയാളിമൂപ്പ - ന്നെടത്തുഭാഗത്തിനു കൈതൊഴുന്നേൻ. 1
അല്ലാ!മുൻപിലയച്ച കത്തിലൊരു കാ- ര്യം ഞാൻ മറന്നേ, നതും ചൊല്ലാമെന്നുടെ ഭാഷയാകിന പുതു- ശ്ലോകങ്ങൾ ശോകം വിനാ എല്ലാമൊന്നു പകർത്തയയ്ക്കുക തുടൻ തൃശ്ശൂർക്കയയ്ക്കാകിലോ വല്ലാതുള്ളോരു നേരുകേട്ട തലയിൽ ഭേസേണ്ട ദിക്കായ് വരും. 2