ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

vij

ഈ ഗ്രന്ഥാവലിയിലെ ഓരോ പുസ്തകത്തിലും വിവിധവിഷയങ്ങൾ ഉൾപ്പെടുത്തുവാനാണ് ഞാനുദ്ദേശിച്ചിട്ടുള്ളത്. അതുപ്രകാരം ഒന്നിൽ തന്നെ അഷ്ടകമോ പഞ്ചകമോ ഏതെങ്കിലും ഒന്ന്, ഒരു ഖണ്ഡകൃതി, ഒരു ഗാഥ,രൂപകങളിൽ ഒന്ന്, കുറേ എഴുത്തുകൾ ഇങ്ങിനെ പലതും ഇടകലന്നി രിക്കും. പക്ഷേ ഓരോ കൃതിയും ഓരോപുസ്തകത്തിൽ തന്നെ പൂത്തിയായിരിക്കണമെന്നുകൂടി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രത്യേകം ഒരു പുസ്തകമാക്കാൻ വകയുള്ള ഒതെല്ലൊ? നാടകം ഇതിൽ അതുകൊണ്ടാണ് പ്രത്യേകം ഒരു പുസ്തകമാക്കാൻ വകയുള്ള ഒതെല്ലൊ? നാടകം ഇതിൽ തുടങ്ങാതിരുന്നത് .

  ഈ പുസ്തകത്തിൽ ചേർത്ത കൃതികളിൽ പരശുരാമാകം മംഗളോദയത്തിലും, "ശരസേതുബന്ധം കവനകൗമുദിയിലും, വേട്ടയ്ക്കൊരുമകൻ പാന പ്രത്യേകപുസൂകമായും, സ്യമന്തകം നാടകം ജനരഞ്ജനിയിലും മുമ്പു പ്രസിദ്ധപ്പെടുത്തിട്ടുണ്ടു. എങ്കിലും ഇപ്പോൾ അവക്കു പ്രചാരം

കുറഞ്ഞിട്ടുള്ളതുകൊണ്ടും, ഈ പുസ്തകാവലിയിൽ വലിയപുസ്തകങ്ങളല്ലാത്ത എല്ലാ കൃതികളും ഉൾപ്പെട്ടിരിക്കണമെന്നുദ്ദേശമുള്ളതുകൊണ്ടും ഇതിൽ എടുത്തുഇതിന്ന് അതാതിന്റെ ഉടമസ്ഥന്മാരോടു ഞാൻപ്രത്യേകം ക്ഷമായാചനം ചെയ്യുന്നു.

  ഈ കൂട്ടത്തിൽ തന്നെ, അയോദ്ധ്യാകാണ്ഡം അഞ്ചുകളം തുള്ളൽ അയച്ചുതന്നിട്ടുള്ള തോട്ടാശ്ശേരി പുരുഷോത്തമൻ നമ്പൂതിരി അവർകൾക്കും, ഏതാനും കത്തുകളും മറ്റുംഅയച്ചുതന്നിട്ടുള്ള നടുവത്തു മഹൻ നമ്പൂതിരി അവർകൾ,
"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/10&oldid=225389" എന്ന താളിൽനിന്ന് ശേഖരിച്ചത്