ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആമുഖോപന്യാസം കവനകൗമുദിയുടെ ഉടമസ്ഥനും പത്രാധിപരുമായ എന്റെ മാന്യസുഹൃത്തു ശ്രീമാൻ കോട്ടയ്ക്കൽ പി. വി. ക വാരിയരുടെ സഫലമായ സാഹിത്യ പോഷണത്തെ ക തജ്ഞതയോടുകൂടിയല്ലാതെ സ്മരിക്കുവാൻ ഹൃദയമുള്ള ഏതു കേരളീയനും സാധിക്കുന്നതല്ല. അഭിനവങ്ങളായ കാവ്യ പ്രസ്ഥാനങ്ങൾക്കു മാർഗ്ഗദർശകമായ കൌമുദി'യെ കാ ലാതിപാതം വരുത്താതെ കൌതുകകരമായ വേഷത്തിൽ പ്രചരിപ്പിക്കുക; അതിന്നൊരു താഴികക്കുടം പോലെ ശോ ദിക്കുന്ന ഭാഷാവിലാസം ആണ്ടവസാനത്തിൽ അ തുസംബന്ധിച്ചുള്ള മനഃക്ലേശത്തേയും ധന്യത്തേയും പരിഗണിക്കാതെ പ്രസിദ്ധപ്പെടുത്തുക, അനവദ്യങ്ങളായ സംസ്കൃ തഗ്രന്ഥങ്ങളെ പ്രശസ്ത പണ്ഡിതന്മാരെക്കൊണ്ടു ഭാ ഷാന്തരപ്പെടുത്തി പ്രകാശനം ചെയ്യുക. അവയെല്ലാം പു അനുഗൃഹീതന്മാരായ ആധുനിക കവികൾ അപ്പോഴ പ്പോഴായി നിർമ്മിച്ച് അവിടവിടെ ഛിന്നഭിന്നമായിക്കി ടക്കുന്ന ഖണ്ഡകൃതികളെ തേടിപ്പിടിച്ചു കൂട്ടിയിണക്കി മുഴു വനാക്കി മുദ്രണം ചെയ്യുക എന്നിങ്ങനെ ഏതെല്ലാം സ ദിവസായങ്ങളിലാണ് അദ്ദേഹത്തിന്റെ വിസ്മയനീയ മായ സ്ഥിരോത്സാഹം വ്യാപരിക്കുന്നതെന്നു പരി വാൻ പ്രയാസമുണ്ടു്. നടുവത്ത് അച്ഛൻ നമ്പൂതിരി, വി. സി. ബാലകൃഷ്ണപ്പണിക്കർ, ഒറവങ്കര രാജാ നീലകണ്ഠൻ

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/9&oldid=225762" എന്ന താളിൽനിന്ന് ശേഖരിച്ചത്