ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മബോധം

ഉള്ളത്തിൽതന്നെ താനും നശിച്ചീടും വെള്ളത്തിലിട്ട തേറ്റാമ്പരൽപോലെ , രാഗദേഷാദിമിശ്രമാം സംസാര - യോഗം കേവലം സ്വപ്നത്തിനെപ്പോലെ ഉള്ളനേരത്തു സത്യമായതൊന്നു - മുള്ളത്തിൽ ബോധം വീണാലസാദ്ധ്യമാം ശുദ്ധബ്രഹ്മമൊരാലംബമായ്ക്കാണും സിദ്ധജ്ഞാനം ജനിക്കും വരേക്കുമേ. മുത്തശ്ശിപ്പിയിൽ വെള്ളിഭ്രമംപോലെ സത്തുതാൻ ജഗത്തെന്നായ് ഭ്രമംതോന്നും. ലോകമെല്ലാമുപാദാനകാരണ - മാകുമാധാരബ്രഹ്മത്തിൽ കേവലം പൊള്ളയായുണ്ടാം നിൽക്കും നശിച്ചീടും വെള്ളത്തിന്നുള്ളിൽ പോളകളെപ്പോലെ, സച്ചിദാത്മാവായെന്നുമെങ്ങും ചേർന്നോ - രീശ്വരൻതന്നിൽ നാനാപദാർത്ഥങ്ങൾ ഒന്നുപോലെല്ലാം കല്പിച്ചുകാണുന്നു പൊന്നുതന്നിൽ മലയാളിയെപ്പോലെ. നാനോപാധിശരീരഗൻ തൽഭേദാൽ ആകാശംപോലെ ഭേദകം പോകുമ്പോ - ളേകാത്മാ വിഭുവൊന്നാഹൃഷീകേശൻ ജാതിയും പേരുമാശ്രമവുമെന്നീ - രീതിഭേദമുപാധിഭേദങ്ങളാൽ, 23

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/51&oldid=239951" എന്ന താളിൽനിന്ന് ശേഖരിച്ചത്