ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാസ്വയംബരം

സൂത്ര - എന്ത് ?

നടുവധരണിദേവൻ തൊട്ട വിദ്വജ്ജനത്തിൻ- നടുവിലരിയ കുഞ്ഞിക്കുട്ടഭ്രപൃഷ്ഠനാഥൻ വടിവിലിതൊരുനാളിൽ തൻകവിത്വത്തിലുള്ളോ- രടവൊടു കൃതിചെയ്യെന്നങ്ങറിഞ്ഞില്ലയെന്നോ? 77 6 നടൻ - ശിവ , ശിവ! അതെനിക്കു നല്ല ത്രപമുണ്ട്. പക്ഷേ തല്ക്കാലം തോന്നിയില്ലെന്നേയുള്ളു. എന്നല്ല, സീതാസ്വയംബരാഖ്യം ജാതിത്തം കൃതിയിലുള്ളൊരാക്കാവ്യം സ്ഫീതരസത്തൊടുമാടീ- ട്ടേതും ദോഷംവരാതെശീലിച്ചു.

അതുകൊണ്ട് ഈ നാടകമാണാടുന്നതെന്നുവെച്ചാൽ ആട്ടക്കാക്കു വേഷംകെട്ടി പുറപ്പെട്ടാൽ മതി.

സൂത്ര - എന്നാൽ ചെല്ലു. വേഷക്കാരെ പുറപ്പെടുവിക്കും നടൻ - അങ്ങിനെതന്നെ. (എന്നു പോയി) സൂത്ര - നാലുപുറത്തും നോക്കീട്ട് -അമ്പ ! കാലത്തിന്റെ ഒ രു ഗുണം. കാളീടും കാന്തിയോടും ബത! കുളർ മതിയെ - ച്ചേക്കുവാനായിദാനീം ലാളിത്യത്തോടു ലക്ഷ്മീഗൃഫമതിനുടയോ- നക്കനാത്താരവാദം 13

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/105&oldid=239871" എന്ന താളിൽനിന്ന് ശേഖരിച്ചത്