ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76 സീതസ്വയംബരം നന്ദികഴിഞ്ഞിട്ടു സൂത്രധാരൻ പ്രവേശിക്കുന്നു. സൂത്ര-(നാലുപുറത്തും നോക്കീട്ട്) ചൊല്ലെഴുന്ന കുലശേഖരാലയേ കല്യഭാവമൊടു ചേർന്നു വാണിടും നല്ല സജ്ജനസദസ്സിതാ ‌രമാ‌ വല്ലഭാഗ്രമതിൽ വന്നു ചെർന്നുതെ.

അതുകൊണ്ടിവിടെ ഏതെങ്കിലും വിഷ്ണുപരമായ ഒരു നാടകമാടി സജ്ജനസന്തോഷം സമ്പാദിക്കുന്നതു സഭാജ നോപജീവികളായിരിക്കുന്ന നമുക്കനുരൂപമായിരിക്കും. സൂത്ര ‌-(അണിയറയിലേക്കു നോക്കീട്ട്)

      വരൂ,വരൂ.

നടൻ-(വന്നിട്ട്)

     വീതാന്യകാര്യഭരമിസ്സഭതന്നിൽ വന്നു
     ജാതാതികൗതുകമൊദീബുധവിപ്രലോകം
     സീതാസ്വയംബരമതെന്നൊരു കാടകതെ
     ഹേ താങ്കളാടണമതെന്നു പറഞ്ഞിടുന്നു.

സൂത്ര-അതു നന്നായി. എന്റെ അഭിപ്രായത്തോടു യോ ജിച്ചതുതന്നെയാണിവരുടെ ഇപ്പോഴത്തെ കല്പനയും. നടൻ -ലക്ഷ്മീശ ചരിതമാടുക

   ലക്ഷ്മീ കീർത്ത മലപുണ്യകരമെന്നാൽ
   പക്ഷേ യിക്കഥ നാടക
   ലക്ഷണമോടും കൃതിച്ചതായുണ്ടോ?

4

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/104&oldid=239107" എന്ന താളിൽനിന്ന് ശേഖരിച്ചത്