താൾ:Jyothsnika Vishavaidyam 1927.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൦
ജ്യോത്സ്നികാ

വിഷം വൎദ്ധിച്ചു സഹിയാതിരിക്കുംനേരവും തഥാ
ജന്മാന്തരങ്ങളിൽ ദ്വേഷമുള്ള പാമ്പും കടിച്ചിടും ൩൩
വൈരമുള്ളതു ദംശിച്ചാൽ വരും മരണ,മഞ്ജസാ
മദംകൊണ്ടു കടിച്ചാലും തഥാ തെക്കോട്ടു പോം ദൃഢം.
കോപിച്ചിട്ടാകിലും തദ്വൽ പിന്നെ ക്ഷുത്തുളള തെങ്കിലോ
വിഷമേറ്റമതുണ്ടാകും നിൎവ്വിഷം ഭീതസൎപ്പജം. ൩൫
മറ്റുള്ള ഹേതുവാലെങ്കിൽ ക്ഷിപ്രം നീക്കീടലാം വിഷം
വെള്ളത്തിൽ വീണപാമ്പിന്നു വിഷമേറ്റം ക്ഷയിച്ചുപോം
പേടിച്ചതിന്നും കാകോളം നിതരാം സ്വല്പമായ് വരും
ക്രീഡകൊണ്ടു തളൎന്നുള്ള പാമ്പിന്നും പുനരങ്ങിനെ ൩൭
പാഞ്ഞുപാഞ്ഞ , ന്യദേശത്തു ചെന്നതിന്നും കൃശം വ്ഷം
കീരിയോടേറ്റു തോറ്റിട്ടു പാഞ്ഞ പാമ്പതിന്നും തഥാ
മണ്ഡൂകാദികളെ ത്തിന്ന നേരവും സ്വല്പമാം വിഷം
വിഷശാന്തി വരുത്തുന്നോരൗെഷധത്തിന്റെ കീഴിലേ.
ചിരകാലം കിടന്നോരു പാമ്പിനും വിഷമല്പമാം
തേഷാം ബലാബലത്തിന്നു തക്കവണ്ണം ചികിത്സകൾ
ചെയ് വൂ മന്ത്രൗെഷധാദ്യൈശ്ച ഗുരുവാക്യക്രമാൽ ഭിഷക്
അനുവൎത്തി,ച്ചിറക്കേണം വിപ്രരാജാഹികൾ വിഷം ൪൧
അന്യസൎപ്പവിഷം വിദ്വാൻ ബലാൽക്കാരേണ സംഹരേൽ
ഇച്ചൊന്നതെല്ലാം ചിന്തിച്ചു രക്ഷിക്ക വിഷദഷ്ടനെ. ൪൨
വൎദ്ധിക്കും കീൎത്തി ,യായുസ്സും ലഭിക്കും മംഗലങ്ങളും.

ഇതി ജ്യോത്സ്നികാചികിത്സായാം


സൎപ്പലക്ഷണാദ്യധികാര:.




പാരംപൎയ്യാധികാര:




പുരാ പ്രജാനാം രക്ഷാൎത്ഥം കമലോത്ഭവ,നഞ്ജസാ
വൈദ്യശാസ്ത്രങ്ങൾ നിൎമ്മിച്ചിട്ടവയെല്ലാം സലക്ഷണം

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/97&oldid=149747" എന്ന താളിൽനിന്ന് ശേഖരിച്ചത്