താൾ:Jyothsnika Vishavaidyam 1927.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൨
ജ്യോത്സ്നികാ

ഗുപ്തമേതത്തു ശാസ്ത്രേഷു വിഷാണാ‍ം പരമൌ‍ഷധം
ഗുരൂപൎദേശതോ ജ്ഞാത്വാ തത്തൽ കൎമ്മ സമാചരേൽ.
കാ‍‍‍ഞ്ഞിരത്തിൻ പഴത്തിന്റെ പശമൎദ്ദിച്ചെടുത്തുടൻ
ഏഴുനാൾ വെയിലത്താക്കീ,ട്ടുണക്കേണ,മതിൽ പുന: ൫൮
വയമ്പും പെരുതാം കായം മേത്തോന്നിക്കന്ദമെന്നിവ
തൂക്കിപ്പാതിയതിൽകുട്ടി മൎദ്ദിപ്പു ദിവസത്രയം, ൫൯
തസ്മിൻ പുന: സോമനാദികായം നാലോന്നു ചേൎത്തുടൻ
ചതുരക്കള്ളിതൻ പാലിൽ മൎദ്ദിപ്പു ദിവസത്രയം ൬൦
തേങ്ങാത്തൊണ്ടിയിലാക്കീട്ടു സൂക്ഷിപ്പു യത്നത: പുന:
കയ്യിന്മേൽ തേച്ചുകൊണ്ടീടിൽ എല്ലാസ്സൎപ്പം പിടിക്കലാം.
ഇതു നസ്യത്തിനും നന്നു മോഹവും വിഷവും കെടും
മൎദ്ദിച്ചു കടികൊണ്ടേടം പിരട്ടീടുവതിന്നുമാം. ൬൨
മുരിങ്ങവേർമേൽത്തൊലിയും വയമ്പും കായവും പുന:
ത്ര്യൂഷണം ച തഥാ ദുഗ്ദ്ധി നീലീമൂലവു, മെന്നിവ. ൬൩
കാടിതന്നിലരച്ചിട്ടു കയ്യിന്മേൽ തേച്ചുകൊണ്ടതു്
പിടിച്ചുകൊണ്ടാൽ പാമ്പൊന്നും കടിച്ചീടുകയില്ലിഹ.
പാനലേപാഞ്ജനാദിയ്ക്കും നന്നേറ്റം വിഷസങ്കടേ
ധൂപിച്ചകൊൾകയതിനാലെന്നാലും തീൎന്നുപോം വിഷം.
കാഞ്ഞിരത്തിൻ മുരട്ടുണ്ടായതിന്മേലാശ്രയിച്ചെഴും
കരളേകമതിന്മൂലം പേഷിച്ചിട്ടു ഭുജങ്ങളിൽ ൬൬
തേച്ചുകൊണ്ടു ഭുജംഗത്തെ പിടിച്ചിട്ടു കളിയ്ക്കലാം
കടിയാ വാ പിളൎന്നീടാ തഥാ നാഗങ്ങളൊന്നുമേ. ൬൭
സ്ഫോടികാമൂലവും ദൂൎവ്വാ രണ്ടും കൂട്ടിച്ചവച്ചുടൻ
ഊതിക്കൊൾക മുഖത്തെന്നാൽ പാമ്പൊന്നും വാപിളൎന്നിടാ,
വ്യോഷവും വിഷവേഗത്തിൻവേരും വായി,ലിരിയ്ക്കിലോ
അവനെപ്പാമ്പു കടിയാ കടിച്ചീടിൽ വിഷം നഹി. ൬൯

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/89&oldid=149735" എന്ന താളിൽനിന്ന് ശേഖരിച്ചത്