താൾ:Jyothsnika Vishavaidyam 1927.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സൎവ്വമഹാചികിത്സാധികാരം
൮൧

രോമകൂപേഷു വന്നീടും സേവിച്ചോരൌഷധം നൃണാം ൪൪
ഏതൽ സമൂലം ച്ചൂൎണ്ണിച്ച മുന്തിരിങ്ങയതും പുന:
പുരാണമുളകും വ്യോഷം താക്ഷ്യചൂൎണ്ണവു, മെന്നിവ ൪൫
സമാംശം പൊടി വസ്രൂത്തിലിട്ടിരച്ചിട്ടെ,ടുത്തുടൻ
സംഗ്രഹേചൂംഗപാത്രേഷു വിമലേഷു ഭിഷഗ്വര: ൪൬
വിഷാൎത്ത,നാഗമിച്ചീടിൽ പിഴിഞ്ഞാശു മുയൽച്ചെവി
പാത്രത്തിലാക്കി ദ്രഷ്ടന്റെ വാമഹസ്തേ കൊടുക്കുക
മറ്റേ ക്കൈകൊണ്ടു ചൂൎണ്ണത്തെ കാശുവട്ട മതിൽ ക്ഷിപേൽ
തജ്ജലം കൃഷ്ണമായീടിൽ മരിച്ചീടുമസംശയം. ൪൮
അല്ലായ്ക്കിലതു സേവിച്ചാൽ ക്ഷയിക്കും ക്ഷ്വേളവും ദൃഢം
തൽ‌ ച്ചുൎണ്ണം കുഴൽ വച്ചിട്ടു മൂക്കിലൂതിക്കരേറ്റുക. ൪൯
മോഹിച്ചവ, നുണൎന്നീടും ഇറങ്ങീടും വിഷങ്ങളും
അത്യന്തം ശുദ്ധമേതത്തു ദേയം ശുദ്ധായ കേവലം. ൫൦
ആനപ്പിണ്ടി മയിൽപ്പീലി കൊഴിഞ്ഞിൽ കരളേകവും
ശുഷ്കമാം ഗോമയം വേളയിവയെല്ലാമെടുത്തുടൻ. ൫൧
മൂൎദ്ധാവിങ്കന്നു കീഴ്പോട്ടെയ്ക്കഴിവൂ നഷ്ടമാം വിഷം
അതുപിന്നെ വ്രണത്തിന്റെ കിഞ്ചിൽ ദൂരേ വിനിക്ഷിപേൽ
ദേവതാപീഢയും ബാലഗ്രഹപീഢ വിഷങ്ങളും.
യക്ഷഗന്ധൎവ്വഭൂതാദിബാധയും തീൎന്നുപോം ദൃഢം. ൫൩
ശുദ്ധവേളയിടിച്ചിട്ടു സമൂലം പിഴിവൂ ജലേ
തീമ്മേൽ വെച്ചു കുറുക്കീട്ടു പാതി വറ്റുകി ലപ്പഴേ. ൫൪
വിഷസുപ്തനുൎണന്നീടും മല്ലെങ്കിൽ ജീവനില്ലയാം
എത്രയും ബുദ്ധിമുട്ടീടിൽ ചെയ്യാ,മരുതതെന്നിയേ. ൫൫
ലേഹാ,നജ്യ, തൈല, ഗുളിക, യാദിയായതിനൊക്കെയും
ഏകാംശം വേളയും ക്രടെ ക്രട്ടിക്കൊൾവൂ സമൂലവും. ൫൬

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/88&oldid=149733" എന്ന താളിൽനിന്ന് ശേഖരിച്ചത്