താൾ:Jyothsnika Vishavaidyam 1927.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൮
ജ്യോത്സ്നികാ

അടുക്കടുക്കൽ കൊത്തിക്കൊണ്ടതിന്മേൽതേച്ചുകൊണ്ടിതു്
എരിക്കുനൂലിനാൽ ബന്ധിച്ചടുപ്പേറത്തു തൂക്കുക       ൧൨
ധൂമം കേമം പിടിച്ചാലങ്ങെടുത്തിട്ടതു സാദരം
ചുരണ്ടിക്കൊണ്ടതെല്ലാമേ കിഞ്ചിൽ തോലോടു കൂടവേ..
സൂക്ഷമമായി പ്പൊടിച്ചിട്ടു സംഗ്രഹേൽ സ്വച്ശഭാജനേ
ദഷ്ടൻ മോഹിച്ചിടുന്നാകിൽ പണത്തൂക്ക,മെടുത്തതു്.       ൧൪
രണ്ടുകണ്ണിലുമിട്ടേപ്പൂ തുല്യമായി പ്പകുത്തുത്
രണ്ടുനാഴിക ചെല്ലുമ്പോൾ കശ്മലം പോയുണൎന്നിടും       ൧൫
ഉഷ്ണിച്ചു വേദനപ്പെട്ടു ജലേ വീഴാനൊരുമ്പെടും
പിടിച്ചു വയ്പൂ യാമാൎദ്ധം ചെന്നാലുഷ്ണം ശമിച്ചിടും       ൧൬
നസ്യം ചെയ്തീടിലും ശീഘ്രമുണരും വിഷമോഹിതൻ
തഥാ പാനം തഥാ ലേപം കരോതു നിഖിലേ വിഷേ.       ൧൭
സദ്യ സ്സ്വസ്ഥോ ഭവേദ്ദഷ്ടൻ ചൂൎണ്ണരാജപ്രഭാവത:
ഏതച്ചൂൎണ്ണം ഗുരോൎല്ലബ്ധമവാച്യം യസ്യ കസ്യപിൽ.       ൧൮

സിദ്ധൗെഷധപ്രയോഗം(ഒന്നു്)


ശിര ശ്ചിത്വാ ഹത്വാ ദ്വിമുഖഭുജഗം കത്രപി, ദമും
പിധായാധ സ്സമ്യങ്മൃദുതരമൃദാ രക്ഷ്യ മനിശം
ചിരാതീതേ ധൃത്വാ മൃദമപി ച താമസ്ഥിസഹിതാം
തത:പിഷ്ട്വാ ലേപപ്രമുഖവിധിനാ നശ്യതി ഗരാ.       ൧൯

(ഭാഷാ.)


ഇരുത്തലപ്പാമ്പെ യടിച്ചു കൊന്നി-
ട്ടടച്ചു വയ് പൂ മണലിട്ടുമൂടി
തന്മാംസചർമ്മങ്ങളതൊക്കവേ താൻ
ദ്രവിച്ചപോംകാല മെടുത്തുകൊള്ളൂ.       ൨൦

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/85&oldid=149727" എന്ന താളിൽനിന്ന് ശേഖരിച്ചത്