താൾ:Jyothsnika Vishavaidyam 1927.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സൎവ്വ മഹാചികിത്സാധികാരം ൭൭

സൎവ്വ മഹാചികിത്സാധികാരം

ഉറിതൂക്കിയുടേ മൂലം പലം നാല്പതു കൊള്ളുക
വെള്ളം ടങ്ങഴിയോരോന്നു കണ്ടുകൊൾവൂ പലത്തിനു്.
കഷായം വെച്ചരിച്ചിട്ടു നാലൊന്നായാ , ലതിൽ പുന:
നാഴി നല്ലെണ്ണയും കൂട്ടി കുറുക്കു മൃദുവഹ്നിയിൽ
കഷായം വെച്ച വേർ തന്നെ കല്ക്കത്തിനും കലക്കുക
കം സൂക്ഷിച്ചരിച്ചിട്ടു സംഗ്രഹിപ്പൂ പ്രയത്നത:
താംബൂലത്തിൽ പിരട്ടീട്ടു വിഷാൎത്തൻ തിന്നുകൊള്ളുകിൽ
നാനാവിഷങ്ങളും തീരും തൽക്ഷണാദേവ നിൎണ്ണയം
മയൂരശിഖയും ബൎഹിബൎഹവും തുണിതന്നിലേ
എരിക്കിൻപഞ്ഞിയും കൂട്ടി തിരിയാക്കി ത്തെരച്ചതു്
ഇതിൽ മുക്കി ക്കൊളുത്തീട്ടു പുകപ്പൂ രണ്ടുമൂക്കിലും
വായിലും കൂടെയെന്നാകിൽ ക്ഷയിക്കും വിഷമൊക്കെയും
ദന്തക്ഷതസമീപത്തെ രോമരാശി പൊരിച്ചുടൻ
തൊട്ടുതേച്ചീടിലും ക്ഷ്വേളം തീൎന്നുപോ,മപ്രയാസത:
ദാൎവ്വീ ഫലത്രയം തുമ്പ പ്രസൂനം ബകളാസ്ഥിയും
അരച്ചു തുണിയിൽ തേച്ചിട്ടതിനാൽ മഷി വെച്ചുടൻ
എഴുതൂ കണ്ണിലെന്നാലും ഗുണം തന്നെ വിഷാമയേ
ഏതത്തു വസ്ത്രശകലം ,നസ്യമസ്മിൻ വിഷാപഹം.
രസ,മിന്തുപ്പു പൊങ്കാരം കണ്ടാമൃഗവിഷാണവും
കായം ശിരീഷനിൎയ്യാസം നിൎവ്വിഷം കരളേകവും ൧൦
സമം നാരങ്ങാനീർതന്നിലരച്ചു ദിവസത്രയം
മുരിങ്ങതന്നുടേ മൂലം പുറന്തോലു കളഞ്ഞുടൻ ൧൧

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/84&oldid=149755" എന്ന താളിൽനിന്ന് ശേഖരിച്ചത്