താൾ:Jyothsnika Vishavaidyam 1927.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൬
ജ്യോത്സ്നികാ

ചൂൎണ്ണിച്ചു കീരിതന്നെല്ലും വിഷാൎത്തേ ധൂപമാചരേൽ       ൧൧൪
വിശ്വം ച ലോദ്ധ്രം മരിചം കൊന്ന മാലൂരവല്ക്കവും
പച്ചോലപാമ്പുതന്നെല്ലാം ധൂപയേദ്വിഷശാന്തയേ.       ൧൧൫
ഇച്ചൊന്നൗെഷധവും രണ്ടു മുഖൎമാമുരഗാസ്ഥിയും
തീയിലിട്ടു പുകച്ചീടൂ നഷ്ടമാം വിഷമൊക്കെയും.       ൧൧൬
പാഠാ , നിൎഗ്ഗുണ്ഡികാ ,ങ്കോല,പൎണ്ണൈശ്ച ലശൂനം സമം
മൎദ്ദിച്ചുകൊണ്ടു ധൂപിച്ചാൽ ഗരളാമയനാശനം.       ൧൧൭
വയമ്പു കൊടും തകരം തേറ്റാമ്പരലതിൻ തൊലി
സൈന്ധവം കടലക്കായും ശൂലിഗൃഞ്ജാഫലങ്ങളും.       ൧൧൮
വിഷവേഗമതിൻ വേരും ശിഖിപിഞ്ഛങ്ങളെന്നിവ
തുല്യമായതിനോടൊപ്പം യോജിപ്പൂ മാതൃഘാതിയും.       ൧൨൦
അൎദ്ധാംശം ലശൂനം ചേൎപ്പൂ തദൎദ്ധം രാമഠം പുന:
ചകോര,ശ്യേന,പക്ഷങ്ങൾ, പുട്ടൽപീരം സമൂലവും.       ൧൨൨
അതിലാറൊന്നി,രിഞ്ഞിത്തോൽ,അരക്കെ ,ട്ടൊന്നു കൂട്ടുക
മുമ്പിൽ ചെന്നൗെഷധത്തോടു കൂട്ടി മേളിച്ചൎകൊണ്ടിത്
പുകച്ചാൽ വിഷമെല്ലാം പോം തഥാ വേറിട്ടുമാമിത്
അപരാഹ്നേ പ്രദോഷേ വാ പൂകപ്പൂ സന്ധ്യയോർദ്വയൊ:

ഇതി ജ്യോത്സ്നികായാം ഔഷധാധികാര:.



"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/83&oldid=149725" എന്ന താളിൽനിന്ന് ശേഖരിച്ചത്