താൾ:Jyothsnika Vishavaidyam 1927.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാമാന്യവിഷചികിത്സാ
൭൫

അമരീ തുളസീ ദന്തീ ശിഗ്രു നിംബ ശിരീഷജം,
ബീജം മരിചവും തദ്വൽ ബകുളത്തിന്റെ ബീജവും       ൧൦൨
ഗുഞ്ജാ.കരഞ്ജാസഞ്ജാത,മെല്ലാമോരോ കഴഞ്ചതാം
പാൽത്തുത്തും രണ്ടരത്തൂക്കം കഴഞ്ചപ്പോലെ ടങ്കണം
അഞ്ജനക്കല്ലു,മിന്തുപ്പും മൊന്നേകാലാം കഴഞ്ചിഹ
തൂക്കിക്കൊണ്ടിവയെല്ലാമേ പതിനേഴര നിഷ്ക്കവും       ൧൦൪
നാരാങ്ങാനീരിലും പിന്നെ തളസീദള നീര ലും
മൎദ്ദിച്ചുകൊള്ളൂ തൊണ്ണൂറു നാഴികാനേരമിങ്ങിനേ.       ൧൦൫
പിന്നെഗ്ഗുളികയാക്കീട്ടു സൂക്ഷിപ്പു ശുദ്ധഭാജനേ
വിഷമോഹം കലർന്നോൎക്ക,ങ്ങെഴുതൂ,നേത്രയോരിദം.       ൧൦൬
വിഷവും മോഹവും നാനാനേത്രരോഗം ച ബാധയും,
സദ്യോ നശിക്കും മൎത്ത്യാനാം ദശബീജാഞ്ജനം ത്വിദം.
മുരിങ്ങതന്മേലുണ്ടാകും മുളകും ബകുളാസ്തിയും
നാരങ്ങാനീരിൽ പേഷിച്ചു കണ്ണിൽ തേപ്പൂ വിഷാപാഠം.
ബൎഹിബൎഹം തിലം മഞ്ഞൾ കാൎപ്പാസക്കുരുവെന്നിവ
ഉമിയിൽ ചേൎത്തു ധൂപിപ്പൂ സത്വരം വിഷനാശനം.       ൧൦൯
കള്ളിനിംബങ്ങൾതൻപത്രം നരകേശം ച മഞ്ഞളും
ഉമിക്കൂട്ടിക്കലർന്നിട്ടു ദംശേ ധൂപം വിഷാപഹം.       ൧൧൦
തിലകല്ക്കം ച സിന്ധൂത്ഥം ചരണായുധപിഞ്ഛവും
പിഞ്ഛമതും കൂട്ടി പുകച്ചാൽ ഗരളം കെടും.       ൧൧൧
മൃഗചൎമ്മം തിലം പോത്രീവിഷ്ഠയും ബൎഹിപിഞ്ഛവും
വിഷാമയേഷു ധൂപിച്ചാൽ ക്ഷയിക്കും വിഷമപ്പൊഴേ.
മാൎജ്ജാരാസ്ഥി മയിൽപ്പീലി വ്യോഷം നകുലരോമവും
ആട്ടിൻപാലിൽ നനച്ചിട്ടു ധൂപിച്ചാൽ ഗരമാശു പോം
ശിഖിപിഞ്ഛാ വചാ ഹിംഗു ലശുനം മരിചം പുന:

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/82&oldid=149722" എന്ന താളിൽനിന്ന് ശേഖരിച്ചത്