പാതി,യമ്പോടരച്ചിട്ട,ങ്ങൊരുകണ്ണിൽ വിലേപയേൽ.
എന്നാലപ്പുറമംഗത്തിൽ ജീവനുണ്ടാം പുനസ്തഥാ
മറ്റെക്കണ്ണിലു,മഞ്ജിച്ചാ,ലൊഴിയും വിഷമൊക്കെയും. ൯൦
ഉള്ളിൽ ജീവനതില്ലായ്കിൽ നേത്രമെല്ലാം വെളുത്തുപോം
മൃത്യുഞ്ജയാഞ്ജന'ന്ത്വേതൽ പ്രസിദ്ധം ക്ഷേളനാശനം
അഞ്ജനക്കല്ലു,മിന്തുപ്പും പാൽതൂത്തും സ്വർണ്ണകാരവും
വ്യോഷവും പാരതം നീലീബീജവും താമ്രചൂൎണ്ണവും. ൯൨
ശംഖചൂൎണ്ണവു,മെല്ലാമേ കഴഞ്ചൊന്നര കൊള്ളുക
നാഗദന്തിയുടേ ബീജം തൂക്കീട്ടൊരുകഴഞ്ചിഹ. ൯൩
അതിൽ പാതി മുരിങ്ങേടെ ബീജവും ചേൎത്തുകൊണ്ടതു്
ചെറുനാരങ്ങാനീർ തന്നിൽ മൎദ്ദിപ്പൂ ദിവസത്രയം. ൯൪
എല്ലാം തുല്യമതായിട്ടും കൂട്ടീടാമെന്നു കേചന
എങ്കിൽ പാരതവും നീലീബീജവും പരിവൎജ്ജയേൽ. ൯൫
സൂക്ഷിച്ചരച്ചുകൊണ്ടാശു ഗുളികീകൃത്യ പിന്നതു്
സൂര്യരശ്മി തൊടാതേകണ്ടുണക്കിക്കൊണ്ടു സംഗ്രഹേൽ:
തിലപ്രമാണം ക്ഷ്വേളാൎത്ത ന്നെഴുതൂ രണ്ടുകണ്ണിലും
അഷ്ടാദശ വിഷം തീരും തിമിരം പടലങ്ങളും. ൯൭
കാപവും സന്നിപാതങ്ങൾ വിവിധങ്ങളാശു പോം
യക്ഷരാക്ഷസഗന്ധൎവ്വ ഭൂതപ്രേതാദികാംസ്തഥാ. ൯൮
ശാചാടീൻ ജയിച്ചീടാം ഇതുകൊണ്ടിഹ സത്വരം
ഹൃദ്യമത്യന്തമേതത്തു നാമ്നാപി 'ഗരുഡാഞ്ജനം'. ൯൯
സിന്ധൂത്ഥം ചന്ദനം മാഞ്ചി തിപ്പലീ മുളകും പുന:
മധുകം പത്മവും തുല്യം ഗോമൂത്രത്തിലരയ്ക്കുക. ൧൦൦
നാരങ്ങാനീരിലും കൂടെ യരച്ചാൽ ഗുണമേറ്റവും
ഗുളികാ പൂൎവ്വവൽ കാൎയ്യാ വിഷമോഹാഞ്ജനായ ച ൧൦൧
താൾ:Jyothsnika Vishavaidyam 1927.pdf/81
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൪
ജ്യോത്സ്നികാ