താൾ:Jyothsnika Vishavaidyam 1927.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാമാന്യവിഷചികിത്സാ
൭൩

തച്ശേഷം വ്രണലേപേന തൽ സൎവ്വവിഷനാശനം
പൊങ്കാരം താമ്രകാരം ച നൽകാരം നവസാരവും.       ൭൭
തുത്തും തുരിശു പാഷാണം രസം ത്രികടു സൈന്ധവം
ഗന്ധകം വജ്രനാഗം ച വാജിഗന്ധം പകുന്നയും.       ൭൮
കാൎത്തൊട്ടി കരളേകം ച കരിനൊച്ചിയുഴിഞ്ഞയും
നീലീ പുഷ്കരമൂലം ച തൃത്താ കൃഷ്ണമതായതും.
ഉങ്ങിൻതോൽ ഗിരിഗന്ധം ച ബലാശ്വം കാഞ്ഞിരസ്യ വേർ
സിന്ധുവേരണ്ഡബീജങ്ങ ളേകോനൈസ്രിംശദൗെഷധൈ:.
തൂക്കിതുല്യമതാക്കീട്ടു യോജിപ്പൂ രയസി ക്ഷിപേൽ
അൎക്കസ്നഹിഗവാം ക്ഷീരം മൂന്നും യോജിച്ചു തുല്യമായ്       ൮൧
തസ്മിൻ ക്ഷിപ്ത്വാ ദ്വിസപ്താഹം പശ്ചാദുദ്ധ്യത്യപേഷയേൽ
കുഴച്ചു ഗുളികീകൃത്യ ശോഷയേൽ നിഴൽതന്നിലേ.       ൮൨
വിഷവേഗാൽ പരം വേഗമസ്യാ അസ്തീതി തദ്വിദ:
നാമ്നാ 'മൃത്യുഞ്ജയാഖ്യൈ 'ഷാ സൎവ്വോൽകൃഷ്ടാ സുഖപ്രദാ.
പാൽതൂത്തും ഗന്ധകം നല്ല തുരിശും നീറ്റുമുട്ടയും
വേതമാം കുന്നിതൻബീജം പുരാണമുളകും പുന:       ൮൪
ഇരഞ്ഞിക്കുരുബീജം ച എല്ലാമോരോകഴഞ്ചതാം
ഗോമൂത്രത്തിൽ പചിയ്ക്കേണം കരിഞ്ഞീടാതെകണ്ടതു്.
പണത്തൂക്കം ചതുഷ് ഷഷ്ടി രസം താംബൂലനീരതിൽ
താലത്തിലാക്കി മൎദ്ദിപ്പൂ കുറയാതെ ദിനത്രയം.       ൮൬
പിന്നെ നന്നായരയ്ക്കേണമതു മൂന്നുദിനം ക്രമാൽ
വേവിച്ചു മുമ്പേവെച്ചുള്ളോ രൗെഷധങ്ങളുമിട്ടുടൻ.       ൮൭
പേഷിച്ചുകൊള്ളൂ തൊണ്ണൂറു നാഴികാ പിന്നെയും ക്രമാൽ
ഉരുട്ടിക്കൊണ്ടുണക്കേണം കുന്നിമാത്രമനാതപേ ൮൮
ദഷ്ടൻ മോഹിച്ചുവെന്നാകി,ലതു വെറ്റിലനീരതിൽ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/80&oldid=149720" എന്ന താളിൽനിന്ന് ശേഖരിച്ചത്