താൾ:Jyothsnika Vishavaidyam 1927.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൮
ജ്യോത്സ്നികാ

പേഷിച്ചാത്മജലേ പീത്വാ ലിപ്ത്വാ സൎവ്വവിഷം ഹരേൽ.
ശിരീഷാൎക്കസമം രണ്ടിൻ ബീജവും വ്യോഷവും സമം
നസ്യപാനാദികൊണ്ടാശു തീൎന്നുപോം വിഷമൊക്കെയും.
അരക്കും കായവും ചുക്കും ഉള്ളിയും രണ്ടു മഞ്ഞളും
സൈന്ധവേന സമം മൂത്രേ വിഷം ലേപാദിനാ ഹരേൽ.
വ്യോഷ,മശ്വാരിയും പാടക്കിഴങ്ങും നീലിയും തഥാ
പെരുങ്കുരുമ്പയും വ്യോഷം വയമ്പും കൂട്ടിയും തഥാ.       ൧൯
തേറ്റാമ്പര,ലരച്ചിട്ടു കലക്കിക്കൊണ്ടതിൽ പുന:
നിൎമ്മലം വസ്ത്രശകലം മുക്കിക്കൊണ്ടാറ്റു കാറ്റതിൽ.
ഏവം മുക്കിയുണക്കേണ മെട്ടുപത്തൂഴ,മത്തുണി
തൈലം തന്നിൽ തിരുമ്പീട്ടു നസ്യാ,ദുത്തിഷ്ഠതേ വിഷീ.
ഹരീതകീ തഥാ ലോധ്രം വേപ്പും കായവു മെന്നിവ
നാനാവിഷോപശാന്തിക്കു ചെയ്വൂ പാനാദികക്രിയാ:
മുരുക്കുതന്മേൽത്തോൽ തന്നെ കാഞ്ചികാംബുനി മർദ്ദയേൽ
പാനലേപാദികൊണ്ടാശു തീൎന്നു പോം വിഷ,മൊക്കെയും
വ്യോഷവും കായവും തുമ്പനീരതിൽ പരിമൎദ്ദയേൽ
നസ്യാഞ്ജനേ തഥാ കൃത്വാ വിഷമോഹവിനാശനം.       ൨൪
വെങ്കുന്നിക്കുരുവും കായ , മെരിഞ്ഞിക്കുരുബീജവും
ശിഗ്രുപത്രരസംതന്നിൽ പിഷ്ട്വാ നസ്യാഞ്ജനേ ഹിതം.
വയമ്പും കായവും നല്ല ശ്വേതമാം മരിചം സമം
താംബൂലനീരിൽ പേഷിച്ചു ചെയ്വൂ നസ്യാഞ്ജനങ്ങളെ.
രീഷപുഷ്പസ്വരസേ ഭാവിതം മരിചം സിതം
നസ്യാഞ്ജനാദിനാ ഭൂയശ്ശീഘ്ര,മുത്തിഷ്ഠതേ വിഷീ.       ൨൭
വെങ്കുന്നിക്കുരുവും വഹ്നിശിഖയും രാമഠം വചാ
ശുദ്ധകാഞ്ചികതോയത്തി ലഞ്ജനാദ്യൈ ൎവ്വിഷം കെടും.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/75&oldid=149714" എന്ന താളിൽനിന്ന് ശേഖരിച്ചത്