താൾ:Jyothsnika Vishavaidyam 1927.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജ്യോത്സ്നികാ
൬൬

ചെറുചീരയതും രണ്ടുമഞ്ഞളും സമമായുടൻ       
കാടിനീരിലരച്ചിട്ടു സൎവ്വാംഗം പരിമൎദ്ദയേൽ
കോരിക്കൊണ്ടു കുടിപ്പിപ്പൂ സദ്യോ നഷ്ടമതാം വിഷം.       
മഞ്ജരീ നീലികാപത്ര,മശ്വഗന്ധം ച സൈന്ധവം
തുല്യാംശം പാനലേപാദ്യൈ:പശൂനാം വിഷ മാശു പോം
നെന്മേനിവാകതൻ വേരു,മുള്ളി കായം വചാ സമം
മുളകും കാടിയിൽ പിഷ്ട്വാ പാനാദ്യൈ ൎവ്വിഷനാശനം.       ൧൦
ഉങ്ങിൻ തോലു,റിതൂക്കീടെ മൂലവും വ്യോഷ മെന്നിവ
കാഞ്ചികേ പാനലേപാദ്യൈ ൎന്നശ്യതീതി ഗവാം വിഷം.
വിഷം മോഹിച്ചുപോയെന്നാൽ നസ്യം ചെയ്താലുണൎന്നിടും
നരന്മാൎക്കു പറഞ്ഞുള്ള നസ്യം തന്നിവിടെക്കു മാം       ൧൨
ഇച്ചൊന്നൗെഷധജാലങ്ങ,ളിടിച്ചിട്ടു ജലത്തിനാൽ
കുളിപ്പിക്ക യതും പത്ഥ്യം പുരട്ടീടാനു മാമിതു്.       ൧൩

ഇതി ഗവാം ചികിത്സാധികാര:
എ ല്ലാ വി ഷ ത്തി നും


സാമാന്യചികിത്സകൾ.
ലക്ഷണംകൊണ്ട റിഞ്ഞില്ല പാമ്പിനേ യെന്നിരിക്കിലോ
നോക്കിക്കൊണ്ടു വിചാരിപ്പൂ ദഷ്ടാനാം ദേഹമൊക്കെയും       
വൎണ്ണഭേദം വിഷത്തിന്റെ വേഗവും ദോഷവൃദ്ധിയും
മറ്റും ചിലതു സൂക്ഷിച്ചും ഗ്രഹിച്ചില്ലെങ്കിലും തദാ.       
കുടിക്കേണ്ടും മരുന്നെല്ലാം ചൊല്ലുന്നേ നതിനായിഹ
എല്ലാവിഷവു മെല്ലാൎക്കും തീൎന്നുപോ മിവകൊണ്ടുടൻ.       

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/73&oldid=149712" എന്ന താളിൽനിന്ന് ശേഖരിച്ചത്