താൾ:Jyothsnika Vishavaidyam 1927.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പശുക്കൾക്കു വിഷചികിത്സാ
൬൫

നന്നേറ്റംല പഴതായുള്ളോ,രുപ്പുമാങ്ങയു മണ്ടിയും.       ൧൦൩
ധൂമപത്രം പിടിച്ചീടിൽ തേങ്ങാപ്പാൽകൊണ്ടു തീൎന്നുപോം
തഥാ ലവണതോയേന തൈലവീൎയ്യം കെടുംദ്രുതം.       ൧൦൪
തേക്കിടാകൊണ്ടു തീൎന്നീടും പനസത്തിന്റെ കന്മഷം
തഥാ തദ്വീൎയ്യശാന്തിക്കു ചുക്കുംകൂടെ ഗ്ഗുണം തുലോം.       ൧൦൫
പ്രത്യൗെഷധങ്ങൾ വേറിട്ടി , ട്ടെല്ലാറ്റിന്നു, മിരിക്കിലും
നാനാവിഷങ്ങൾ തീൎന്നീടും നീലീപാനവിലേപനാൽ.       ൧൦൬

ഇതി വൃശ്ചികാദിചികിത്സാധികാര:,




പശുക്കൾക്കു വിഷപ്പെട്ടാൽ




പശുക്കൾക്കു വിഷപ്പെട്ടാൽ കുലുക്കും തലയേറ്റവും
രോമഭേദവുമുണ്ടാകും ദംശേ ശോഫമതും തഥാ.       
അംഗസാദവുമത്യൎത്ഥം കണ്ണുകാണാതെയും വരും
പനിയും കൊടുതായീടും നടപ്പാനരുതാതെയാം.       
നുര പാരം ചൊരിഞ്ഞീടും വായിലും രണ്ടുമൂക്കിലും
തഥാ ദന്തങ്ങൾ ബന്ധിക്കും പൊരിയും രോമമേറ്റവും.       
ലോഹം ചുട്ടിട്ടെടുത്തിട്ടു ദംശേ വെച്ചീടുകഞ്ജസാ
ഛേദിക്ക ഗുണമെന്നാലും ഛേദിക്കരുത് ഗോക്കളെ.       
ന്തുപ്പും പശുവിൻ നെയ്യും വ്രണേ തേച്ചീടണം ദ്രുതം
വയമ്പും മരിചം നല്ല സൈന്ധവം ചുക്കു തിപ്പലി.       
തുല്യഭാഗ മരയ്ക്കേണം ശുദ്ധകാഞ്ചികനീരതിൽ
പാനലേപാദികൊണ്ടാശൂ പശുക്കൾക്കു വിഷം കെടും.       
നെന്മേനിവാകപഞ്ചാംഗം മൂലം നീലീഭവം പുന:

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/72&oldid=149711" എന്ന താളിൽനിന്ന് ശേഖരിച്ചത്