താൾ:Jyothsnika Vishavaidyam 1927.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൯
മണ്ഡൂകവിഷചികിത്സാ
വാ ന ര വി ഷ ത്തി ന്നു്

ദംശേ വേദനയത്യൎത്ഥമുണ്ടാകും വാനരേ വിഷേ
ചിറിയും പല്ലുമങ്ങെല്ലാം കറുക്കും കൃഷ്ണരക്തവും       ൫൨
ദംശപ്രദേശാൽ വന്നീടും ശരീരം വാടുമേറ്റവും
രോമഭേദമതും കാണാം മേലെല്ലാം വൎണ്ണഭേദവും:       ൫൩
നെൻമേനിവാകതൻ വേരും തോലും പത്രം ച പുഷ്പവും
കായയും തുല്യമായിട്ടു പായയേ ല്ലേപയേ ദ്രുതം.       ൫൪മ ൎത്ത്യ ദ ന്ത വി ഷ ത്തി ന്നു്
മൎത്ത്യദന്തവിഷത്തിന്നു്മൂകത്വം വരു മഞ്ജസാ
പനിയും ഗാത്രഭേദം ച ശ്യാമത്വം ചോഷ്ഠദന്തയോം       ൫൫
സന്ധു നൊന്തു കനത്തീടും ലാലാസ്രതിയു മങ്ങിനെ
വൎണ്ണഭേദം മുഖത്തുണ്ടാം ചുവക്കും നയനദ്വയം.       ൫൬
നീലീമൂലമതും നല്ല നന്നാറി ചെറുചീരയും
പാലിൽ പിഷ്ട്വാ പിരട്ടീട്ടു കുടിപ്പൂ തദ്വിഷാപഹം.
ഇവയോരോന്നുതാൻ പൊരു,മൊന്നിച്ചാകിൽ ഗുണം തുലോം
നസ്യാഞ്ജനാദിയും ചെയ് വൂ നരണാം വിഷമാശു പോം..മണ്ഡൂകവിഷത്തിന്നു്
മണ്ഡൂകത്തിൻ വിഷത്തിന്നു് ദംശേ പാരം ചൊറിച്ചിലും
നാലുഭാഗത്തു മങ്ങേറ്റം പൊള്ളീടും തീവ്രജൂൎത്തിയും       ൫൯


മന:ക്ലേശമതും നോവും വീക്കവും പാരമായ് വരും.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/66&oldid=149702" എന്ന താളിൽനിന്ന് ശേഖരിച്ചത്