താൾ:Jyothsnika Vishavaidyam 1927.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൫
ചിലന്തിവിഷചികിത്സാ
ചി ല ന്തി വി ഷ ത്തി ന്നു്.

ചിലന്തിക്കുള്ള ചിഹ്നങ്ങളൗെഷധങ്ങളുമങ്ങിനെ
സാമാന്യമിഹ ചൊല്ലുന്നേൻ വിംശതിക്കും ക്രമാൽ പുന:
ശേഷം നാലുണ്ട , വററിന്നു ചികിത്സാ നാസ്തി ഭൂതലേ
നാലിലൊന്നിനെയങ്ങോട്ടു കണ്ടാൽ ചത്തീടുമഞ്ജസാ.       ൧൩
ഇങ്ങോട്ടു കണ്ടാൽ ചത്തീടു , മൊന്നു മറ്റേവനും പുന:
ഛായകൊണ്ടു ഹനിച്ചീടും ഗന്ധംകൊണ്ടൊരുവൻ തഥാ.
മറ്റുള്ളതു ചികിത്സിച്ചാൽ ക്രമത്താൽ ഭേദവും വരും
മന്ത്രൗെഷധങ്ങൾകൊണ്ടേഷാം വിഷശാന്തി വരുത്തണം.
ദംശപ്രദേശേ പുളകം ശോഫവും സ്ഫോടസംഘവും
തീവ്രവേദനയും പാരം ശിരോരോഗവു മങ്ങിനെ.       ൧൬
വൎണ്ണഭേദവു മുണ്ടാകും ജ്വരവും പാരമായ് വരും
ലൂതാജാതവിഷത്തിന്ന ങ്ങീവണ്ണം ലക്ഷണം വിദു:       ൧൭
രക്തം വിമുല്യ തുളസിം രജനീം തേച്ചുകൊള്ളണം
പാലിൽ കലക്കി സ്സേവിപ്പൂ തദേവ വിഷശാന്തയേ.       ൧൮
ഓട്ടിൻ പാത്രമതിൽ കായം താംബൂലാംബുനി മർദ്ദയേൽ
തേച്ചുകൊണ്ടാലുണങ്ങീടു, മരുത്തിട്ടുള്ളതൊക്കെയും.       ൧൯
ശിരീഷനീലിമൂലങ്ങൾ തൽപത്രാംബുവതിൽ പുന:
പായയേ ല്ലെപയേൽ ശീഘ്രം വിഷം നശ്യതി ലൂതജം.       ൨൦
ചെറുചീര സമൂലത്തെ തേച്ചുകൊണ്ടു കുടിക്കിലും
കൊട്ടം രാമച്ചവും നീലീമൂലവും ഗന്ധസാരവും.       ൨൧
പാലിൽ കുടിച്ചു തേച്ചാലിങ്ങടങ്ങും ലൂതികാവിഷം
നന്നാരിനീലീമൂലങ്ങൾ ധാരയും പാനവും ഗുണം.       ൨൨
കാട്ടുകയ്പയുടേ പത്രം തുളസീദലവും സമം

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/62&oldid=149694" എന്ന താളിൽനിന്ന് ശേഖരിച്ചത്