താൾ:Jyothsnika Vishavaidyam 1927.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൪
ജ്യോത്സ്നികാ

വൃശ്ചികാദിചികിത്സാധികാരം


വൃശ്ചികാനും വിഷത്തിന്റെ ലക്ഷണങ്ങൾ ചികിത്സയു
കിഞ്ചിൽ ചുരുക്കിച്ചൊല്ലുന്നേൻ ജനങ്ങൾക്കറിവാനിഹ.       
അനിശം കമ്പമുണ്ടാകും ഛൎദ്ദിബുദ്ധിഭ്രമങ്ങളും
ശൂലയും സ്വേദവും പാരം പനിയും രോമഭേദവും.       
ദംശേ വേദനയും പാരിച്ചഴലും രക്തവൎണ്ണവും
നാനാവൃശ്ചികജന്തുക്കൾ വിഷത്തിന്നുള വായ് വരും.       
ആദൗെ ശൃംഗജളൂകാദി കൊണ്ടു രക്തം കളഞ്ഞുടൻ
അശ്വഗന്ധ,കരഞ്ജങ്ങൾ പായയേന്നസ്യമാചരേൽ.       
പുളി മോരിലരിച്ചിട്ടു വേപ്പിന്തോൽ മുളകെന്നിവ
കാച്ചി ക്കവോഷ‌്ണമാകുമ്പോൾ അതിനാൽ ധാര കൊള്ളുക.
കരഞ്ജ,തിന്ത്രിണീ,കാരസ്കരത്തിൻ പത്രമെന്നിവ
പിഴിഞ്ഞ നീരിലിന്തുപ്പു,ങ്ങെഴുതൂ കണ്ണു രണ്ടിലും.       
ഹസ്തംകൊണ്ടു പിഴിഞ്ഞിട്ടു വുങ്ങിന്റേ പത്രമഞ്ജസാ
കണ്ണിലും മൂക്കിലും പിന്നെ വായിലും കടിവായിലും.       
പ്രയോഗിച്ചാൽ വിഷം തീരും വൃശ്ചികോത്ഥമതൊക്കെയും
തഥാ താംബൂലവും കായം കൂട്ടിക്കൊണ്ടു പിഴിഞ്ഞതും.
ബാലകക്കുടപിഞ്ഛങ്ങൾ ഇന്തുപ്പും തിലകല്ക്കവും
ചതച്ചിട്ടു പുകച്ചീടിൽ തീൎന്നീടും തേൾവിഷം ദ്രുതം.       
വേപ്പിൻ പത്രമതും നല്ല മഞ്ഞളും നരകേശവും
ഉമിയും കള്ളിതൻ പത്രം പനയോല യുഴിഞ്ഞയും.       ൧൦
കൂട്ടി പ്പുകച്ചുകൊണ്ടാലും വിഷം വൃശ്ചികജം കെടും
തഥാ ദാൎവ്വീരാമഠാനാം ധൂപവും നന്നു കേവലം.       ൧൧


"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/61&oldid=149693" എന്ന താളിൽനിന്ന് ശേഖരിച്ചത്