താൾ:Jyothsnika Vishavaidyam 1927.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂഷികവിഷചികിത്സാ
൫൩

ഇവയൊന്നെണ്ണയിൽ പീത്വാ വിഷം ഛൎദ്ദിച്ചു പോം ദ്രുതം.
കാലമേറെ ക്കഴിഞ്ഞീടി ലിവയൊന്നു കൊടുത്തുടൻ
എണ്ണ തേച്ചിളവൈയിലത്തു നിൎത്തീടൂ വിഷദഷ്ടനെ.       ൫൫
എന്നാൽ ഛൎദ്ദിച്ചു പോയീടു മാഖൂനാം വിഷമൊക്കെയും
ചന്ദനം ശുദ്ധതോയത്തിൽ കുടിച്ചാൽ ഛൎദ്ദി നിന്നുപോം.
പരിപ്പും മലരും ചുക്കും ബലാ വില്വം ച ധാന്യവും
കഷായം വെച്ചു സേവിച്ചാൽ ചൎദ്ദിയെല്ലാ മിളച്ചുപോം.
കാവിക്കല്ലഞ്ജനക്കല്ലും ചുക്കും തിപ്പലി യഷ്ടിയും
ധാത്രീഫലമതും തേനിൽ സേവിച്ചാൽ ഛൎദ്ദി നിന്നു പോം.
ആവണക്കെണ്ണയും പാലും കുടിയ്ക്കിലിളകും മലം
തഥാ ച കൊന്ന സേവിപ്പൂ കാഞ്ഞവെള്ളമതിൽ പുന:
അമൃതും പൂഗവും പത്ഥ്യാ കഷായം ചുക്കു,മായുടൻ
വെച്ചു സേവിച്ചു കൊൾകെന്നാൽ ഉടനേ സരണം വരും
കമ്പിപ്പാലയുടേ വേർമേൽ തൊലിയും നൽക്കടുക്കയും
അമൃതും ചുക്കുമായ് വെച്ച കഷായം തു വിരേചകം.       ൬൧
സ്നാനം ചന്ദനപാനം ച ദധിഭോജന,മെന്നിവ
ചെയ്തുകൊണ്ടാൽ ശമിച്ചീടും സരണം ചൗെഷധോത്ഭവം.
കഷായം വെച്ചു നല്ലോരു കരളേക, മവൽപ്പൊരി
നാലൊന്നായാൽ പിഴിഞ്ഞിട്ട ങ്ങതിൽ നാലൊന്നു നെയ്യതും
പകൎന്നു വെന്തു കൊള്ളേണം കല്ക്കത്തിന്നു കടുത്രയം
സേവിച്ചാൽ മൂഷികക്ഷ്വേള മൊഴിഞ്ഞീടുമശേഷവും
കൊട്ടം കമിഴുതൻവേരും കഷായം വെച്ചതിൽ പുന:
വെന്തുകൊള്ളാം ഘൃതം കല്ക്കം മധുകം മുന്തിരിങ്ങയും.
സമം നെയ്യോടു ഗോമൂത്രം കൂട്ടി വെന്തു കുടിക്കണം
തഥാ ബ്രഹ്മീ രസേ വെന്തു സേവിച്ചാലും ഗുണം തുലോം.

ആഖുവിഷചികിത്സാധികാര:



"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/60&oldid=149692" എന്ന താളിൽനിന്ന് ശേഖരിച്ചത്