താൾ:Jyothsnika Vishavaidyam 1927.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂഷികചികിത്സാ
൫൧

പശുവിൻപാലിലെട്ടൊന്നു കള്ളിപ്പാലു കലൎന്നുടൻ. ൩൪
കാച്ചിക്കൊണ്ടൊറ തൊട്ടിട്ടു ദധിയാക്കി ക്കലക്കുക
ഉദ്ധൃത്യ വെണ്ണ സേവിച്ചാലൊഴിയും മൗൊഷികം വിഷം.
ശിവമല്ലിയുടേ വേരും പുഷ്പവും ചന്ദനം വചാ
വിഷവേഗം തഥാ പാടക്കിഴങ്ങും മരമഞ്ഞളും ൩൬
മത്തങ്ങാ രോഹിണീ വ്യോഷ പൃഥുകഴപ്പൊരിയെന്നിവ
തുല്യമായിപ്പൊടിച്ചിട്ടു സേവിപ്പൂ തേനുമായതു് ൩൭
മറന്നുപോയേനിന്തുപ്പം കൂട്ടിക്കൊൾക പൊടിച്ചതിൽ
അനേന നശ്യതി ക്ഷ്വേളം തിമിരം ഹി യഥേന്ദുനാ. ൩൬
പറിച്ചു തൂക്കൂ പുകയത്തൎക്കപത്രം വെളുത്തത്
പുകയേറ്റം പിടിച്ചാലങ്ങെടുത്തിട്ടു പൊടിച്ചതിൽ. ൩൯
നാലൊന്നു സൈന്ധവം ചേൎപ്പൂ തദൎദ്ധം ടങ്കണം തഥാ
തേനിൽക്കുഴച്ചു സേവിപ്പൂ സമസ്താഖുവിഷാപഹം. ൪൦
പൊരിച്ചാനയടീമൂലം ശതമൂലീടെ കന്ദവും
കൊട്ടത്തേങ്ങാപ്പുറന്തോലും നീലിച്ചുള്ള കരിമ്പതും. ൪൧
തൂക്കിത്തുല്യമതാക്കീട്ടു വറുത്തിട്ടങ്ങരച്ചത്
തൊട്ടു തേച്ചാലൊഴിഞ്ഞീടും വീക്കം മൗെഷികദോഷജം.
വീക്കം പാരമതായീടിൽ മണ്ഡലിക്കു പറഞ്ഞവ
മരുന്നും ധാരയും ചെയ്താലൊഴിയും വിഷവീക്കവും. ൪൩
ജലദോശീരശീതം ച വിശ്വം പൎപ്പടതോയവും
കഷായം വെന്തു സേവിച്ചാൽ പനി ശീഘ്രമൊഴിഞ്ഞു പോം
നീലീ,കരഞ്ജ, പിചുമന്ദ,ശിരീഷ,ശിഗ്രു-
മുസ്തൊ, ഗ്ര, വിശ്വ, സുരഭ്രരുഹ, ചന്ദനാനി
ഏഭിസ മാംശസഹിതൈ: പരിപക്വമംഭ:
ശീഘ്രം വിനാശയതി മൃഷികാദോഷജാതം. ൪൫

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/58&oldid=149689" എന്ന താളിൽനിന്ന് ശേഖരിച്ചത്