Jump to content

താൾ:Jyothsnika Vishavaidyam 1927.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦ ജ്യോത്സ്നികാ

തുല്യമായി കുടിപ്പിപ്പു വ്രണേ തേപ്പൂ വിഷാപഹം
ശ്വേതാൎക്കമൂലം ഗന്ധം ച ഗോക്ഷീരേ പായയേത്തഥാ
ഉന്മത്താൎക്കദലം വേലിപ്പരുത്തിക്കുള്ള പത്രവും
പിഴിഞ്ഞ നീരിൽ കായത്തെ മേളിച്ചിട്ടു പുരട്ടുക.       ൨൩
കടുത്രയം കുടിയ്ക്കേണം തഥാ സൈന്ധവ ചന്ദനേ
ലേപനം ചെയ്കയും വേണം വിഷശാന്തിക്കു ദഷ്ടനു്       ൧൪
കരളേക മഘോരീടെ മൂലവും ചന്ദനം വചാ
നന്നാറി പാടതൻവേരും ശംഖപുഷ്പ, മവൽപ്പൊരി.       ൨൫
ഇവയെല്ലാം സമം കൂട്ടൂ തത്തുല്യം വെള്ളടമ്പുതൻ-
പത്രവും കൂട്ടി ഗോക്ഷീരേ പിഷ്ട്വാ സപ്തദിനം പിബേൽ
ലേപനാദികളും ചെയ്ക വീക്കവും തീൎന്നുപോം ദ്രുതം
നാനാമൂഷികദോഷങ്ങൾ വിദ്രുതം പോയ് മറഞ്ഞിടും       ൨൭
പൊഴപ്പരത്തിത്തോലിന്റെ രസത്തിൽ തഴുതാമയും
മുരിങ്ങാത്തൊലി കൊഞ്ഞാണിത്തൊലിയും കരളേകവും
വയമ്പും ചന്ദനം പാടിക്കിഴങ്ങും ഗൃഹധൂമവും
പിഷ്ട്വാ സൎവ്വാംഗവും തേപ്പു നഷ്ടമാം മൗെഷികം വിഷം.
കഴഞ്ചോരോന്നു കൊള്ളെണം കറയാതെ ഫലത്രയം
ചൂണ്ടവേർ മുക്കഴഞ്ചാവൂ പൊടിച്ചിട്ടിവയൊക്കയും.       ൩൦
കള്ളിപ്പാലിലുരുക്കീട്ടു കുപ്പിപ്പാത്രത്തിലിട്ടുടൻ
അടച്ചാതപമുള്ളേടം വച്ചുകൊണ്ടതുണക്കുക.       ൩൧
പൊടിച്ചു പൊടിയാക്കീട്ടു മുമ്പിലുണ്ണുന്നചോറതിൽ
നെയ്യും പൊടിയതും ചേൎത്തു ഭക്ഷിപ്പൂ വിഷമാശൂ പോം
ഉപ്പുനീരിൽ നനച്ചിട്ടു തിലം തോലു കളഞ്ഞുടൻ
ചുക്കുമൊപ്പിച്ചു ചൂൎണ്ണിച്ചു മേളിച്ചു ഗുളമോടത്.       ൩൩
സേവിച്ചുകൊണ്ടാലാൎത്തന്നു വൈരസ്യങ്ങളകന്നു പോം.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/57&oldid=149686" എന്ന താളിൽനിന്ന് ശേഖരിച്ചത്