താൾ:Jyothsnika Vishavaidyam 1927.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂഷികവിഷചികിത്സാ
൪൯

വിഷമുണ്ടതു ദഷ്ടന്റെ ദേഹത്തിങ്കലതോൎക്കണം.
ദംശപ്രദേശേ വീങ്ങീടും നൊമ്പരങ്ങളുളാം തൂലോം
തലനോവോടു പനിയും കക്ഷിവേദനയും തഥാ ൧൦
രുചിയൊന്നിലുമില്ലാതെ വന്നീടും നേത്രരോഗവും
കമ്പവും കഫവും ശീതം തഥാ സൎവാങ്കസാദവും. ൧൧
മേലെല്ലാം വട്ടമായിട്ടു പൊട്ടും കൂഞ്ചൊറിയും പുന:
നൊമ്പരങ്ങൾ ശരീരത്തിലെല്ലാം വൎദ്ധിച്ചുവന്നിടും ൧൨
ആതപേച്ഛയമുണ്ടാകും മൂക്കിലീടേ ജലം വരും
മലമൂത്രങ്ങൾ ബന്ധിക്കും പീഡകൾ പലതും വരും ൧൩
എലിതൻ നഖദന്താദി തട്ടിയാലവനപ്പോഴേ
കൈയ്യുണ്ണിവെള്ളം മൂൎദ്ധാവിൽ തേച്ചീടിൽ വിഷമാശുപോം
കാൎപ്പാസപല്ലവം തൈലേ പേഷിച്ചിട്ടു കുടിക്കിലും
തഥാ തൈലത്തിലാകാശതാക്ഷ്യചൂൎണ്ണം കുടിക്കിലും ൧൫
കാൎപ്പാസപത്രം ക്ഷീരത്തിൽ പിഴിഞ്ഞിട്ടതിലപ്പൊഴേ
കിഞ്ചിൽ ചൂൎണ്ണമതും കൂട്ടികൊടുപ്പൂ മൂഷികാൎത്തന് ൧൬
കഴുത്തോളംജലേ നിന്നു കുടിച്ചപ്പാത്രമഞ്ജസാ
മൂൎദ്ധാവിനെ ക്കടത്തീട്ടു പിമ്പോട്ടെക്കങ്ങെറിഞ്ഞിടൂ ൧൭
ശീതപ്പെട്ടു വിറപ്പോളം മുങ്ങവേണം യഥാബലം
ദിനത്രയ മതീവണ്ണം ചെയ്തുകൊള്ളൂ വിഷംകെടും ൧൮
ഒന്നരദിവസംചെല്ലും മുമ്പിലേ ചെയ്തുകൊള്ളണം
അല്ലായ്ക്കിലൗെഷധം മറ്റു കുടിയ്ക്കേണം പുരട്ടണം ൧൯
ചെറുചീര സമൂലത്തെ കാടിനീരിൽ പിബേത്തത:
തഥാ ശിരീഷപഞ്ചാംഗം പായയേൽ ക്ഷ്വേളശാന്തയേ.
അങ്കോലമൂലം ക്ഷീരത്തിൽ കുടിപ്പൂ കാഞ്ചികേ ƒ ഥവാ
തദ്വച്ചാരണയും നീലീമൂലവും ചെറുചീരയും ൨൧

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/56&oldid=149784" എന്ന താളിൽനിന്ന് ശേഖരിച്ചത്