ക്രിയാവസാനേ ശക്തിക്കു തക്ക ദക്ഷിണ ചെയ്തുടൻ
പ്രസാധിപ്പിക്കയും വേണം കല്യാണഫലസിദ്ധയേ. ൪൪
കുലചന്ദ്ര:, കരഘ്നശ്ച വിഷഘാതി,ഭയാനക:,
ക്രൂരോ,ƒ ഗ്ര,ശ്ച കുമുദോ , മേഘനാദ , ശ്ച ഭൂതക:. ൧
തീക്ഷ്ണ , സ്സുദൎശ , സ്സിംഹാസ്യ , സ്സുദന്ത , സ്സുമുഖ, സ്തഥാ
ഏകചാരീ , സുഗൎഭ, ശ്ച കീൎത്തിതാംഷ്ഷാഡശാഖവ : ൨
ഏവം മൂഷികവംശങ്ങൾ പതിനാറുണ്ടവറ്റിന്
ഓരോ കാലത്തിലോരോന്നിന്നേറ്റമുണ്ടാം വിഷം തുലോം.
പതിനാറെലികൾക്കുള്ള വിഷമോരോരോ ധാതുവിൽ
കടന്നാലതിനുള്ളോരു ലക്ഷണങ്ങൾ ചികിത്സയും. ൪
വേറിട്ടു ചൊന്നതെല്ലാം താനറിവാൻ പണിയേറ്റവും
ആകയാലിഹ സാമാന്യം ചികിത്സാ ലക്ഷണങ്ങളും. ൫
ചൊല്ലുന്നൂ പ്രാണിനാം സാക്ഷാദുപകാരാൎത്ഥമായിഹ
ഇവറ്റിൻ പല്ലു പെട്ടാലും ശുക്ലാ ദേഹേ പതിക്കിലും. ൬
നഖങ്ങൾകൊണ്ടു ദേഹത്തിൽ മുറിഞ്ഞീടുകിലും തഥാ
ശവശുക്ലാദി വീണുള്ളതുപജീവിച്ചിതാകിലും. ൭
വിഷപീഡകളുണ്ടാകും ക്രമത്താൽ പ്രാണികൾക്കിഹ
കുടിച്ചൊരു പ്രദേശത്തു തഴമ്പായിട്ടിരിക്കിലും. ൮
പുൺ പെട്ടിട്ടതുണങ്ങാതെ നൊമ്പരത്തോടിരിക്കിലും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.