താൾ:Jyothsnika Vishavaidyam 1927.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചികിത്സാക്രമാധികാരം
൪൫

സുധാകുല കരേറുന്നോ രംഗവും പറയാം ക്രമാൽ
അംഗുഷ്ഠം പാദവും സന്ധി ജാനു ഗുഹ്യം ച നാഭിയും.       ൧൨
ഹൃദയം കുചവും കണ്ഠം നാസികാ നേത്രകൎണ്ണവും
ഭൂമദ്ധ്യം നെറ്റി മൂൎദ്ധാവും സ്ഥാനങ്ങൾ പതിനഞ്ചിവ.       ൧൩
സുധായാ സ്സപ്തമേ സ്ഥാനേ വിഷവും നിൽക്കുമെപ്പൊഴും
സുധാകല വിമൎദ്ദിച്ചാൽ തീൎന്നു പോം വിഷമൊക്കെയും       ൧൪
തഥാ വിഷാംഗം മൎദ്ദിച്ചാലേറെ വൎദ്ധിച്ചുപോം വിഷം
അതുകൊണ്ടതു ചെയ്യൊല്ലാ ചെയ്തീടിൽ പാപമായ് വരും
വിഷം നിൽക്കുന്നൊരംഗത്തിൽ കടിപ്പെട്ടുവതെങ്കിലോ
ശീഘ്രം മൃത്യു വരും രക്ഷ പലതും ചെയ്കിലും തദാ.       ൧൬
സുധാകുലായാം ദംശിച്ചു ഗുളികൻ തന്നെയെങ്കിലും
വിഷപീഡകളുണ്ടാകയില്ല പീയൂഷ വീൎയ്യത:       ൧൭
കണ്ഠത്തിൽ ക്ഷ്വേളമാകുമ്പോൾ ഭക്ഷിക്കുന്നവയൊക്കെയും
ക്ഷ്വേളാകാരം സ്മരിച്ചീടിൽ ക്ഷ്വേളമായ് പോം ഭുജിച്ചത്.
സുധാകുല വരും കാല മമൃതാം വിഷമെങ്കിലും
അതുകൊണ്ടമൃതായിട്ടു നിരൂപിച്ചു ഭുജിക്കണം.       ൧൯
ഏവം സ്മരിച്ചു ഭക്ഷിച്ചാൽ ബുദ്ധി,പുഷ്ടി,ബലങ്ങളും
കാന്തി,യാരോഗ്യ,മായുസ്സും, വൎദ്ധിച്ചിടും സുഖാദിയും.       ൧൦
ദു:ഖം,പമൃത്യു.പലിത,ജ്വരാ,തങ്കാദിയും കെടും
അമൃതിൻകുല ഗുഹ്യത്തിൽ വരുമ്പോൾ വശ്യമാം തദാ       ൨൧
സുദാകുല വിമൎദ്ധിച്ചാൽ ചുംബിച്ചീടുകിലും തദാ
ഗാഢമായ് നോക്കിയെന്നാലും വശ്യായ ഭവതി ക്രമാൽ.
സുധാകലേടെ മദ്ധ്യത്തിൽ ചിന്തിപ്പൂ പ്രാണവായുവെ
നിത്യവും ദൃഢമായെന്നാ ലായുസ്സുണ്ടായ് വരും നൃണാം.       ൨൩

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/52&oldid=149682" എന്ന താളിൽനിന്ന് ശേഖരിച്ചത്