താൾ:Jyothsnika Vishavaidyam 1927.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൪
ജ്യോത്സ്നികാ
സു ധാ ക ലാ ദി നി രൂ പ ണം


അഗ്നിലക്ഷണം




എണ്ണനൈ കാച്ചി വാങ്ങീട്ടു ഹോമിച്ചാലുള്ള ലക്ഷണം
പാവകൻ നീലവർണ്ണത്തിൽ ജ്വലിച്ചാൽ മരണം ഫലം.       
രക്തവൎണ്ണ മതായീടിൽ ഫലം ക്ലേശമതായ് വരും
നിരൎത്ഥം ഫലമാം പിന്നെ വെളുത്താകിലതിന്നിഹ.       
പിംഗലിച്ചുജ്വലിച്ചീടിൽ വരുമിച്ഛാഫലം ദ്രുതം
ആശ്രയങ്ങളതും കൂടെ ചിന്തിപ്പൂ മതിമാൻ ഭിഷക്       
അഗ്നിജ്വാല കിഴക്കോട്ടു പാഞ്ഞീടിൽ കാംക്ഷിതം വരും
അഗ്നികോണത്തതെന്നാകിൽ അഗ്നിഭീതിയതാം ഫലം.       
ദക്ഷിണേ പ്രാണനാശം ച കന്യായാം ചിത്തവിഭ്രമം
ശാന്തി തന്നെ ഫലം ചൊല്ലാം പാവകേ പശ്ചിമാശ്രിതേ.
വായുകോണത്തു ചാഞ്ഞീടിൽ ഗുണമില്ലിഹ രോഗിണാം
വഹ്നിജ്വാല വടക്കാകിൽ മൃതിയില്ല ശുഭം ഫലം.       
ഈശാനകോണത്താകുമ്പോൾ ഫലം മംഗലമായ് വരും
കത്തി ത്തെളിഞ്ഞു മോൽപ്പോട്ടു തന്നേ ജ്വാലകളെങ്കിലോ.       
രോഗശാന്തിയു മായുസ്സും മറ്റുള്ളിച്ഛകളും തഥാ
സദ്യോ ലഭിക്കും മൎത്ത്യാനാം പാവകസ്യ പ്രസാദത:       
വല്ലാതെ ശബ്ദവും പിന്നെ പൊട്ടലും പൊരി പാറലും
കൂടാതെ വലമേ കൂടെ ചുഴന്നാലേറ്റവും ഗുണം.       
പൂൎവ്വപക്ഷപ്രതിപദം മുതലായമൃതിൻ കലാ
വലത്തേ ഭാഗമേ കൂടെ ക്കയറും പുരുഷന്നിഹ.       ൧൦
മറുഭാഗമിറങ്ങീടും കൃഷ്ണപക്ഷേ ക്രമാൽ പുന:
നാരിക്കിടത്തു ഭാഗത്തു കാണേണം സ്ഥാനമിങ്ങിനെ.       ൧൧

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/51&oldid=149681" എന്ന താളിൽനിന്ന് ശേഖരിച്ചത്