താൾ:Jyothsnika Vishavaidyam 1927.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൩
ലേഹ്യതൈലാദിക്രമം

പാഠാ ദാൎവ്വീ പടോലം ച പൎപ്പടം ബ്രഹ്മി നിംബവും
യവാഷം രോഹിണീ തുല്യമിവയെല്ലാം പചിച്ചുടൻ.
നാലൊന്നായാൽ പിഴിഞ്ഞിട്ടു ഘൃതവും ചേൎത്തുകൊണ്ടതിൽ
പാകേ ചന്ദനവും മുസ്താ പുത്തരിച്ചുണ്ടമൂലവും.       ൪൧
കണാ കലിംഗം ത്രായന്തി കല്ക്കീകൃത്യ സമന്തത:
സൂക്ഷിച്ചരിപ്പൂ സേവിപ്പൂ നാനാവിഷവിനാശനം.       ൪൨
വിശേഷാന്മണ്ഡലിക്ഷ്വേള ക്ഷതവും ദുഷ്ടരക്തവും
ശോഫ്ദുൎഗ്ഗന്ധതോയങ്ങൾ നിസ്രവിക്കുന്നതും കെടും.
മറ്റും കാകോളജാലത്താൽ സംഭവിക്കുന്ന പീഡകൾ
എല്ലാം ശമിച്ചുപോം ശീഘ്രം ദാഹാപസ്മാരവും തഥാ.
ചൊറികുഷ്ഠങ്ങൾ പാണ്ഡ്വാദി കാമിലാ ഭ്രമമെന്നിവ
മറ്റു ചിത്തപ്രകോപത്താലുണ്ടാകുന്നവയൊക്കെയും.       ൪൫
തീൎന്നുപോം കാന്തിയും പുഷ്ടി ദേഹാരോഗ്യാദിയും വരും
ശുദ്ധമത്യന്തമേതത്തു ദേവൈരപി സുപൂജിതം.       ൪൬
അമരീമൂല തോയം ച തൽപത്രരസവും സമം
ചതുൎഭാഗം ഘൃതം ചേൎത്തു പചേത്തന്മൂലകല്ക്കിതം
സേവിപ്പൂ വിശ്വൎകാകോളേ പൈത്തികേ തു വിശേഷത:

ഇതിജ്യോത്സ്നികാചികിത്സായാം


ലേഹ്യതൈലാദിക്രമാധികാര:



"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/50&oldid=149680" എന്ന താളിൽനിന്ന് ശേഖരിച്ചത്