മനസ്സുകൊണ്ടും,അവിടത്തെ അനുജനും മിടുക്കൻ തമ്പുരാനെന്നു പ്രസിദ്ധനുമായ ഇപ്പോഴത്തെ വീരകേരളതമ്പുരാൻ തിരുമനസ്സുകൊണ്ടും, ആ സ്വരൂപത്തിൽ തന്നെ ഒമ്പതാംകൂറായ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു മേൽപ്പറഞ്ഞ വീരകേരളതമ്പുരാൻ തിരുമനസ്സിലെ ശിഷ്യനും ,വിഷവൈദ്യത്തിനായിട്ടുതന്നെ ദീക്ഷിച്ചിരിക്കുന്ന പരമകാരുണികനുമാണു്. തൃശ്ശിവപേരൂരിൽനിന്ന് അൽപം തെക്കുഭാഗത്തുള്ള 'മാളികക്കൽ' കൎത്താക്കന്മാൎക്കു വിഷവൈദ്യം കുടുംബ പാരമ്പൎയ്യമായിട്ടുള്ളതാണു്.
കൊടുങ്ങല്ലൂർതാലൂക്കിൽ പുല്ലൂറ്റുവില്ലേജിൽ 'ചേന്നാട്ടു' കൊച്ചുണ്ണിമേനോൻ ആശാന്റെ ശിഷ്യന്മാരായിരുന്ന കഴിഞ്ഞുപോയ അലങ്കാരത്തുനാരായണമാരാരു്, രാമമാരാരു് ,ചക്കനാട്ടു കൃഷ്ണൻ നായരു് ഇവരെല്ലാവരും വിഷവൈദ്യവിഷയത്തിൽ മന്ത്രംകൊണ്ടും ഔഷധം കൊണ്ടും അപൂൎവ്വങ്ങളായ അനേകം പ്രയോഗങ്ങൾ ചെയ്തു പ്രസിദ്ധി നേടിയവരായിരുന്നു.
തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ ശാന്തിക്കാരും ബ്രിട്ടീഷുമലബാറിൽ കുറുമ്പ്രനാട്ടു താലൂക്കുകാരുമായ നമ്പൂതിരിമാരിൽ ചിലർ സുപ്രസിദ്ധന്മാരായ വിഷഹാരികളായിരുന്നു. അവരിലോ അവരുടെ ശിഷ്യന്മാരിലോ ഒരാളായിരുന്നു ജഗൽപ്രസിദ്ധനായ സാക്ഷാൽ 'കാരാട്ടു' നമ്പൂതിരി.'ജ്യോത്സ്നികാ' എന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ കൃതിയാണെന്നാണു് ഐതിഹ്യം. ഈഗ്രന്ഥത്തിൽ പതിനെട്ടാമത്തേതായ 'പാരമ്പൎയ്യാധികാര'ത്തിൽനിന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.