താൾ:Jyothsnika Vishavaidyam 1927.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൨
ജ്യോത്സ്നികാ

നൃണാം തു പൈത്തികക്ഷ്വേളേ രക്തദൂഷ്യേ വിശേഷതാ.
ഇടിച്ചു നീലീകാപത്രം പിഴിവൂ ചെറുചീരയും
നാഴിനെയ്ക്കതു നാനാഴി നീരും തന്മൂലകല്ക്കവും.       ൨൮
വെന്തെടുത്തതു സേവിച്ചാൽ ഗരമെല്ലാമൊഴിഞ്ഞുപോം
അന്നത്തിൽ ക്കൂട്ടിയുണ്ടാലും വേണ്ടതില്ല വിഷം കെടും.
അവൽപ്പൊരി ക്ഷ്വേളവേഗ ക്വാഥേ ത്ര്യുഷണകല്ക്കിതേ
വിപചേൽ ഗോഘൃതം നാനാ വിഷശാന്തികരം പരം.
നീലീമൂലം പലം രണ്ടു വേപ്പിൻതോൽ പലമൊന്നിഹ
കരഞ്ജപത്രവും തദ്വൽ ചതുഷ പ്രസ്ഥജലേ പചേൽ.
നാലൊന്നു ശേഷമുള്ളപ്പോൾ നാഴിനെയ്യും പകൎന്നുടൻ
കല്ക്കത്തിന്നമരീമൂലം വചാ വ്യോഷം നിശാദ്വയം.       ൩൨
യഷ്ടീ കലിംഗം സിന്ധുത്ഥ മശ്വഗന്ധം നതം പുന:
ചന്ദനം മുസ്തയും പാടക്കിഴങ്ങും വിഷവേഗവും.       ൩൩
കൂട്ടി വെന്തിതു സേവിയ്ക്ക വിഷമേƒപി വിഷാമയേ
തൽക്ഷണാൽ ക്ഷ്വേളമഖിലം സൎപ്പമൂഷാദിസംഭവം.
ശാന്തിം പ്രയാതി മൎത്ത്യാനാ മസ്യ വീൎയ്യ പ്രഭാവത:
അമൃതോപമമത്യൎത്ഥം നാമ്നാ നീലീഘൃതം ത്വിദം.       ൩൫
ബ്രഹ്മി കുത്തിപ്പിഴിഞ്ഞുള്ള തോയം നെയ്യിൽ ചതുൎഗ്ഗുണം
ലശൂനം ജീരകം രണ്ടു മിന്തുപ്പും വിഷവേഗവും       ൩൬
പാഠാ ഹരിദ്രായുഗ്മം ച വചാ വ്യോഷം യവാഷകം
രോഹിണ്യദിവിഷാ പത്ഥ്യാ രാമഠം മലയോൽഭയം.       ൩൭
കല്ക്കത്തിന്നിവ കൂട്ടീട്ടു വെന്തു സേവിയ്ക്ക നെയ്യിത്
സമസ്തവിഷരോഗങ്ങൾ ശൂലയും ഭക്തരോധവും.       ൩൮
ബാലന്മാൎക്കിരകൊണ്ടുണ്ടാം ദണ്ഡവും പാണ്ഡു കാമില
ഇത്യാദിയെല്ലാം തീൎന്നീടും വൎദ്ധിക്കും ബുദ്ധി വിദ്യയും.       ൩൯

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/49&oldid=149679" എന്ന താളിൽനിന്ന് ശേഖരിച്ചത്