താൾ:Jyothsnika Vishavaidyam 1927.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചികിത്സാക്രമാധികാരം
൩൯

ദാഹവും മറ്റുദേഹത്തിൽ നാനാപീഡകളും വരും
മോഹം താനുളവായെന്നും വരും കാലവിളംബനേ. ൫൯
ഞട്ടാഞ്ഞടുങ്ങതന്മൂലം കഷായം വെച്ചു പാലതിൽ
കുടിച്ചാലുടനേ തീരും സ്തംഭിച്ച വിഷമൊക്കെയും. ൬൦
രസമോടു കലൎന്നീട്ടു സമൂലം നിലനാരകം
പേഷിച്ചെടുത്തു തേയ്ക്കേണം ദഷ്ടമാം ദേഹമൊക്കവേ.
സ്തംഭിച്ച വിഷമെല്ലാം പോം സന്ധിസാമാദിയും കെടും
തോയധാരയതും നന്നുവിഷശാന്തിക്കു കേവലം. ൬൨
വിഷവും ദാഹവും മോഹം ഭ്രാന്തുമാലസ്യമുഷ്ണവും
മറ്റുമെല്ലാം ശമിപ്പാനങ്ങേറ്റം നന്നു ജലം തുലോം. ൬൩
മുറിയാതെ വിറയ്ക്കോളം ജലധാര കഴിച്ചുടൻ
ജാള്യശാന്തിക്കു തോയത്തിൽ മരിചപ്പൊടി പായയേൽ ൬൪
ഔഷധങ്ങളതെല്ലാമേ തത്തത്സമയമോൎത്തുടൻ
ചെയ്തുകൊള്ളുകയും വേണം പശ്ചാൽ ഗരളശാന്തയേ. ൬൫

ഇതി ജ്യോത്സ്നികാചികിത്സായാം

ചികിത്സാക്രമാധികാര:.




ലേഹ്യതൈലാദിക്രമം




നീലീപത്രം തണ്ഡുലീയം രണ്ടും കുത്തിപ്പിഴിഞ്ഞുടൻ
പഞ്ചസാരയതും ചേൎത്തു ലേഹ്യമായ്പാകമാചരേൽ.
വ്യോഷം തകരമിന്തുപ്പും സൂക്ഷ്മമായി പ്പൊടിച്ചതിൽ
പാകേ യോജിച്ചുകൊണ്ടാശു സേവിപ്പൂ വിഷനാശനം.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/46&oldid=149783" എന്ന താളിൽനിന്ന് ശേഖരിച്ചത്