താൾ:Jyothsnika Vishavaidyam 1927.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചികിത്സാക്രമാധികാരം
൩൭

തൂഹിനപവനസേവാ ധൂളിയേല്ക്കെന്നതും മ-
റ്റരുതിഹ പദസഞ്ചാരങ്ങളും ദഷ്ടകാനാം
തദനു ബഹുലകോപം ചിത്തശോകം ത ഹാസം
പുനരിഹ പകൽനിദ്രാം ചാപി വൎജ്ജിക്ക ദഷ്ടൻ.
അത്യുച്ചം പറകെന്നതും പരിഹരേ-
ദ്വാപാദ ചിന്താം തഥാ
നിഷ്ഠൂരോക്തികൾ ശാപവാക്യമവയും
വൎജ്ജിക്ക കേൾക്കുന്നതും
പിന്നേ മാനസദേഹപീഡകൾ വരു-
ത്തീടുന്ന കൎമ്മങ്ങള-
ങ്ങെല്ലാം വൎജ്ജ്യമിതെന്നു തന്നെ നിതരാം
പ്രോക്തം ഭിഷഭ്രി: പുരാ.       ൪൦
പ്രാബല്യത്തിൽ കുടിച്ചീടാ മൊഴക്കാഴക്കതാം ജലം
ബാലന്മാൎക്കതിലൎദ്ധം പോൽ കുടിക്കുന്നൗെഷധം പുന:
താന്നിക്കുതൻ പ്രമാണത്തിൽ കലക്കീട്ടു കുടിക്കണം
ലേഹ്യങ്ങളെല്ലാം മുമ്മൂന്നു കഴഞ്ചീതിഹ ഭക്ഷയേൽ.       ൪൨
പുരട്ടുന്നൗെഷധം കേമം നെല്ലിനോടൊത്തിരിക്കണം
അഞ്ജനങ്ങൾ യവത്തോളം നീളത്തിലെഴുതൂ ദൃശോ:       ൪൩
നസ്യങ്ങൾ നാസികയാം തു പന്തീരണ്ടീതു തുള്ളികൾ
രയും ചെയ്ക യാമാൎദ്ധം തദൎദ്ധമിതി കേചന.       ൪൪
ഏരണ്ഡാങ്കോലപത്രങ്ങ ളടയ്ക്കാമണിയൻ പുന:
തിന്ത്രിണീ ഭൂമിതാലത്തിൻ പത്രവും നിംബപത്രവും.       ൪൫
കരഞ്ജലാംഗലീവാക ബകുളത്തിന്റെ പത്രവും
ഇവയോരോന്നുമീരണ്ടും വിഷശക്തിക്കു തക്കത്.       ൪൬

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/44&oldid=149674" എന്ന താളിൽനിന്ന് ശേഖരിച്ചത്