താൾ:Jyothsnika Vishavaidyam 1927.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൬
ജ്യോത്സ്നികാ

മീനാങ്ങാണിയതും കൊള്ളാം മഞ്ഞളും കപ്പമഞ്ഞളും
ജീവന്തീപത്രപുഷ്പം ച കരിന്താളിയതും തഥാ.       ൨൯
കൂശ്മാണ്ഡം വെള്ളരിക്കായും കയ്പയ്ക്കാ ച പടോലവും
കൊള്ളാം ചുണ്ടങ്ങയും തദ്വൽ കണ്ടകാരിയതും പുന:       ൩൦
കറുത്ത കദളിക്കായും കൊള്ളാം ദഷ്ടന്നു കൂട്ടുവാൻ
മാംസത്തിൽ കീരിതന്റേയും മുയലിന്റേതുമുത്തമം.       ൩൧
കുയിൽമാംസമതും കൊള്ളാം പരൽമീനും തഥൈവ ച
മദ്ധ്യമം പുള്ളിമാനാമ ശല്യമാംസവുമങ്ങിനെ.       ൩൨
മത്സ്യമാംസം വിഷം തന്നെ സ്തംഭിപ്പിക്കുമതേറ്റവും
വൎദ്ധിപ്പിക്കയതും ചെയ്യും മുള്ളു കൂടാതെ കൂട്ടകിൽ.       ൩൩
ഇഞ്ചിയും ചെറുനാരങ്ങാ പഴേതാം കണ്ണിമാങ്ങയും
കൂടെ നന്നിഹ ദഷ്ടന്നു ഭുക്തിക്കെന്നാൎയ്യസമ്മതം.       ൩൪
ഉള്ളി കായവുമിന്തുപ്പും മരിചം ചുക്കു മഞ്ഞളും
ചേൎത്തുകൊള്ളൂ കറിയ്ക്കെല്ലാം വിഷശാന്തികരം പരം.
ക്ഷീരനെനെയ്യാദിയ്യുള്ള പഞ്ചഗവ്യം വിഷാപഹം
കാലോചിതങ്ങളോൎക്കാഞ്ഞാലതുതന്നേന്ന്യഥാ,
ശാസ്ത്രേഷു മതഭേദങ്ങൾ പലതുണ്ടു ചികിത്സയിൽ
പ്രമാണമതിനാചാൎയ്യ നിയോഗം തന്നെ കേവലം.       ൩൭
തൈലം താംബൂലമപ്പം ഗുളമൊടു പുളിയും
സൎഷപം തേങ്ങ മോരും
ക്ഷാരദ്രവ്യം ച മാംസം ദധിയൊടു സുരയും
ശാകമത്യന്തഭുക്തി
അത്യുഷ്ണം ചേക്ഷുദണ്ഡം പനസമവുമവിലും
തോര മാഷം കുലസ്ഥം
നിത്യം വൎജ്ജ്യം വിഷാൎത്തൈൎയ്യുവതിസുഖമഥോ
ദ്ധ്വാനധൂമാതപാശ്ച       ൩൮

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/43&oldid=149673" എന്ന താളിൽനിന്ന് ശേഖരിച്ചത്