താൾ:Jyothsnika Vishavaidyam 1927.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൫
ചികിത്സാക്രമാധികാരം

ഇച്ചൊന്നവൎക്കു രക്തത്തെ കൊമ്പുവച്ചിട്ടു നീക്കണം
അട്ടയിട്ടും കളഞ്ഞീടാം സിരാവേധം വിവൎജ്ജയേൽ.       ൧൭
ഏറ്റം നടന്നു വന്നോൎക്കും സംഗമക്ഷീണനും പുന:
രക്തം ശൃഗാദികൾകൊണ്ടും നീക്കൊല്ലെന്നുപദേശമാം.
ദഷ്ടന്റെ ദേഹത്തിങ്കന്നു രക്തം നാഴി കളഞ്ഞീടാം
അതിലേറ്റം കളഞ്ഞീടിൽ നാനാധാതുക്ഷയം വരും.       ൧൯
ദുഷ്ടരക്തങ്ങളെല്ലാമേ നീക്കേണം തൽ കറുത്തതാം
കൗെസുംഭപുഷ്പവൎണ്ണത്തിൽ രക്തം കണ്ടാൽ സമാപയേൽ.
കാലാകാലങ്ങളും പിന്നെ ബലാബലവിശേഷവും
നിരൂപിച്ചതു ചെയ്യേണം ബുദ്ധിമാനായ മാനുഷൻ.       ൨൧
വിഷാതുരന്റെ ഭുക്തിക്കു നവരത്തണ്ഡുലം ശുഭം
രണ്ടുമാസത്തിലുണ്ടാകും നെല്ലെല്ലാം ഗുണമേറ്റവും.       ൨൨
വരകും തിനയും നന്നു കോദ്രവം മുളനെല്ലുമാം
ചെന്നെല്ലരിയുമവ്വണ്ണം മദ്ധ്യമം ചെറുപുഞ്ചപോൽ.       ൨൩
ചൂൎണ്ണിച്ചു തിപ്പലീചുക്കു മന്നത്തിൽ ചേൎത്തുകൊണ്ടതു്
നെയ്യും ചെറുപരിപ്പോടും കൂടെ ഭക്ഷിക്ക ദഷ്ടകൻ.       ൨൪
കേവലം ചോറുതാനുണ്ടാൽ മതിയെന്നിഹ കേചന
ഊണിന്നൊടുക്കമിന്തുപ്പും വ്യോഷവും കാടിയിൽ പിബേൽ
കഞ്ഞിയെന്നാലതിൽ ചുക്കു ചെറുചീര പുനൎന്നവം
ഇട്ടുകൊണ്ടിഹ വെച്ചിട്ടു ചെറുചൂടോടെ പായയേൽ.       ൨൬
അമരീമൂലവും പിന്നെ ഞെരിഞ്ഞിൽ വാജിഗന്ധവും
കൂട്ടീട്ടു കഞ്ഞി വെച്ചീടാം തകരം കൂട്ടിയാം തഥാ.       ൨൭
കറിയ്ക്കു ശാകവൎഗ്ഗത്തിൽ ചെറുചീര ഗുണം തുലോം
തഥാ വേലിപ്പരുത്തീടെ പത്രവും പുഷ്പവും ഗുണം.       ൨൮

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/42&oldid=149672" എന്ന താളിൽനിന്ന് ശേഖരിച്ചത്