താൾ:Jyothsnika Vishavaidyam 1927.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪
ജ്യോത്സ്നികാ

ബ്രഹ്മി രോഹിണി മുത്തങ്ങ പിഷ്ട്വാ ശിരസി ലേപയേൽ
ഗോപികാ ഗന്ധസാരം ച വെണ്ണയും കൂട്ടിയും തഥാ.       
ഉറിതൂക്കിയതും നല്ല മാഞ്ചി കൊട്ടമമുക്കുരം
അരച്ചു തലയിൽ തേപ്പൂ തഥാ മഞ്ചട്ടി ദുൎവ്വയും,       
കുരുമ്പ തകരം കായം യോജിപ്പിച്ചു മിടാം തഥാ
നിംബുദുൎവ്വാ കരഞ്ജത്തോ ലിവയും നന്നു മൂൎദ്ധനി.       
ചന്ദനോശീരസിന്ധുത്ഥ വിഷവേഗം കടുത്രയം
കയ്യുണ്ണിനീരിൽ പ്പേഷിച്ച മൂൎദ്ധാവിങ്കലിടാം തഥാ.       
സിരാവേധങ്ങൾ ചെയ്തിട്ടു രക്തം നീക്കുക ദഷ്ടനെ
ദംശിച്ചതിന്റെ മേൽഭാഗം കീറീട്ടും ചോര നീക്കണം.       
കന്മഷങ്ങളിരിക്കുന്ന സന്ധിയിങ്കന്നു മങ്ങിനെ
സ്കന്ധേ പ്രഷ്ഠേപ്യൂരുദേശേ ജാനുനോൎമ്മോക്ഷയേൽ ക്രമാൽ.
ഉള്ളംകൈ രണ്ടിലും തദ്വൽ പാദദ്വന്ദ്വതലത്തിലും
നെറ്റിമേൽനിന്നുവ്വേണം പഞ്ചസ്ഥാനങ്ങളിങ്ങിനെ.       ൧൧
പ്രധാനമായി ച്ചൊല്ലുന്നു രക്തം നീക്കുവതിന്നിഹ
പ്രാണസന്ദേഹമെന്നാകിൽ മൂൎദ്ധാവിൽ കീറിനോക്കീടാം.
യുക്ത്യാ മറ്റുള്ള ദേശത്തും കീറേണ്ടിവരുമേകദാ
തത്തൽ കാലോചിതം ജ്ഞാത്വാ കയ്യാൽ പടുമതിഭിഷക്
ഓരോ ദേശത്തു കീറേണ്ടും ശസ്ത്രത്തിന്റെ ക്രമങ്ങളും
മൎമ്മവും മറ്റുമെല്ലാമേ നിർണ്ണയിച്ചാചരേദിദം.       ൧൪
മത്തനും ക്ഷീണനും പിന്നെ ക്കാതരന്നും വിഷണ്ണനും
കൃശനും സ്ഥൂലദേഹിക്കും രോഗമുള്ളവനും തഥാ.       ൧൫
പൈദാഹമേറ്റമുള്ളോൎക്കും വൃദ്ധനും ബാലകന്നപി
ണ്ടമുള്ള ജനത്തിന്നും കീറേടരുതു നാഡിയെ.       ൧൬

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/41&oldid=149671" എന്ന താളിൽനിന്ന് ശേഖരിച്ചത്